LyricFront

Rakshakaneshuvin sannidhiyil

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
രക്ഷകനേശുവിൻ സന്നിധിയിൽ കടന്നു വന്നിടുവിൻ മഹത്വ രാജനായ് നിന്നിലേക്കിന്നവൻ എഴുന്നെള്ളീടട്ടെ ആതങ്കം നീക്കുവാൻ ആനന്ദമേകുവാൻ ആത്മനാഥൻ നിന്നെയും വിളിച്ചീടുന്നു
Verse 2
ലാസർ മരിച്ചവനായിരുന്നു നാറ്റം വെച്ചിരുന്നു അവനുയിരേകിയ ദൈവശബ്ദം ഇന്നു നിന്നിൽ മുഴങ്ങീടട്ടെ കല്ലറ തുറക്കട്ടെ കെട്ടുകൾ അഴിയട്ടെ മരണബന്ധനങ്ങളെ വിട്ടുപോരു നീ
Verse 3
ദൈവസ്നേഹത്തിന്റെ ദർശനം നീ ക്രൂശിൽ കണ്ടിടുക പാപമില്ലാത്തവൻ നിന്റെ പേർക്കായ് മരക്രൂശിൽ മരിച്ചുവല്ലോ വീണ്ടെടുക്കുവാൻ നിൻ വിലയേകുവാൻ ജീവരക്തമേകനായ് ചൊരിഞ്ഞുവല്ലോ
Verse 4
വാഗ്ദത്തം പോലവനിന്നിവിടെ ആഗതനായിട്ടുണ്ട് അകൃത്യമൊക്കെയും അനുതാപത്തോടേറ്റുപറയുവിൻ പാപം പോക്കിടും നിൻ രോഗം നീക്കിടും ശുദ്ധനാക്കി നിന്നെ സ്വന്തം പുത്രനാക്കിടും
Play on YouTube

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?