ലാസർ മരിച്ചവനായിരുന്നു നാറ്റം വെച്ചിരുന്നു
അവനുയിരേകിയ ദൈവശബ്ദം ഇന്നു നിന്നിൽ മുഴങ്ങീടട്ടെ
കല്ലറ തുറക്കട്ടെ കെട്ടുകൾ അഴിയട്ടെ
മരണബന്ധനങ്ങളെ വിട്ടുപോരു നീ
Verse 3
ദൈവസ്നേഹത്തിന്റെ ദർശനം നീ ക്രൂശിൽ കണ്ടിടുക
പാപമില്ലാത്തവൻ നിന്റെ പേർക്കായ് മരക്രൂശിൽ മരിച്ചുവല്ലോ
വീണ്ടെടുക്കുവാൻ നിൻ വിലയേകുവാൻ
ജീവരക്തമേകനായ് ചൊരിഞ്ഞുവല്ലോ
Verse 4
വാഗ്ദത്തം പോലവനിന്നിവിടെ ആഗതനായിട്ടുണ്ട്
അകൃത്യമൊക്കെയും അനുതാപത്തോടേറ്റുപറയുവിൻ
പാപം പോക്കിടും നിൻ രോഗം നീക്കിടും
ശുദ്ധനാക്കി നിന്നെ സ്വന്തം പുത്രനാക്കിടും