Rakshithavine kankapapee ninte perkalao
Verse 1രക്ഷിതാവിനെ കാൺക പാപി
നിന്റെ പേർക്കല്ലയോ ക്രൂശിന്മേൽ തൂങ്ങുന്നു
Verse 2കാൽവറി മലമേൽ നോക്കു നീ
കാൽകരം ചേർന്നിതാ ആണിമേൽ തൂങ്ങുന്നു
Verse 3ധ്യാനപീഠമതിൽ കയറി
ഉള്ളിലെ കണ്ണുകൾ കൊണ്ടു നീ കാണുക
Verse 4പാപത്തിൽ ജീവിക്കുന്നവനേ
നിന്റെ പേർക്കല്ലയോ തൂങ്ങുന്നീ രക്ഷകൻ
Verse 5തള്ളുക നിന്റെ പാപമെല്ലാം
കള്ളമേതും നിനക്കേണ്ട നിന്നുള്ളിൽ നീ
Verse 6ഉള്ളം നീ മുഴുവൻ തുറന്നു
തള്ളയാമേശുവിൻ കൈയിലേൽപ്പിക്ക നീ
Verse 1rakshithaavine kaanka paapi
ninte perkkallayo krooshinmel thungunnu
Verse 2kalvari malamel noku nee
kaalkaram chernnitha aanimel thungunnu
Verse 3dhyaana peedamathil kayari
ullile kannukal kondu nee kaanuka
Verse 4paapathil jeevikunnavane
ninte perkkallayo thungunnee rakshakan
Verse 5thalluka ninte paapamellam
kallamethum ninakkenda ninnullil nee
Verse 6ullam nee muzhuvan thurannu
thallayam’yeshuvin kaiyil elppikka nee
Download Song