രക്തം നിറഞ്ഞോരുറവ ഉണ്ടല്ലോ പാപിക്കായ്
വിശ്വാസത്തോടെ മുങ്ങുക എന്നാൽ നീ ശുദ്ധനായ്
Verse 2
വിശ്വാസത്താൽ ഞാൻ നോക്കുന്നു യേശുവിൻ ക്രൂശിന്മേൽ
എൻ പാപമെല്ലാം ചുമന്നു ഈ എൻ ഇമ്മാനുവേൽ
Verse 3
ആ കള്ളനു സന്തോഷമായ്-യേശുവിൻ രക്തത്താൽ
എനിക്കും അനുഭവമായ്-ദൈവത്തിൻ കൃപയാൽ
Verse 4:
യേശുവിൻ മുറിവുകളെ കണ്ടന്നുമുതൽ ഞാൻ
വീണ്ടെടുക്കും തൻ സ്നേഹത്തെ-തുടങ്ങി സ്തുതിപ്പാൻ
Verse 5:
ഞാൻ ജീവിക്കും നാളൊക്കെയും-നിൻ ക്രൂശിൽ മഹത്വം
ആകും എൻ പാട്ടും ധ്യാനവും ആകും എൻ പ്രസംഗം
Verse 6:
നിൻ രക്തത്തിന്റെ ഫലമായ് ഞാൻ വാഴും സ്വർഗ്ഗത്തിൽ
അവിടെയും നിൻസ്തുതിക്കായ് ഞാൻ പാടും ഭക്തിയിൽ