രാവിലെ തോറും പരനെ നിൻ ദയ
രാത്രിയിൽ നിൻ വിശ്വസ്തത
വർണ്ണിപ്പതുചിതം സ്തുതിപ്പതുചിതം
എൻ ദൈവമേ സ്തുതി നിനക്കുചിതം
Verse 2
ദൈവമേ നിൻ മഹത്വനാമം
വാഴ്ത്തിപ്പുകഴ്ത്തുന്നു ഞങ്ങൾ
നിത്യ പിതാവേ നിൻ തിരുകൃപകൾ
ഓർത്തു വണങ്ങീടുന്നേ
Verse 3
ദൈവസ്വരൂപം വെടിഞ്ഞു വന്നു
ക്രൂശിൽ മരണം വരിച്ചവൻ
നമ്മെ വീണ്ടെടുത്ത പ്രിയ പിതാവിന്
രാജ്യവും രാജപുരോഹിതരുമായ്
Verse 4:
സൗഖവും ശാന്തിയും ബലവും കൃപയും
ദാനമായ് ദിനം തരുന്നവൻ
ദിവ്യസ്വഭാവത്തിൽ നാം വളർന്നീടുവാൻ
തൻ ദിവ്യശക്തിയും പകർന്നതിനാൽ
Verse 5:
നമുക്കൊരു വാസസ്ഥലം ഒരുക്കുവാൻ
വാഗ്ദത്തം തന്നു പോയവൻ
എത്രയും വേഗം തേജസ്സിൽ വരുമേ
വിശുദ്ധി തികച്ചു നാം ഒരുങ്ങിനിൽക്ക
Verse 1
Ravile thorum parane nin daya
rathriyil nin vishvasthatha
varnnippathuchitham sthuthippathuchitham
en daivame sthuthi ninakkuchitham
Verse 2
Daivame nin mahathva naamam
vazhthippukazhthunnu njangal
nithyapithaave nin thirukrupakal
orthu vanangeedunne
Verse 3
daivasvaroopam vedinju vannu
krooshil maranam varichavan
namme vendedutha priya pithavine
raajyavum raja purohitharumaay
Verse 4
saukhyavum shanthiyum balavum krupayum
danamay dinam tharunnavan
divya svabhavathil naam valarnneduvaan
than divya shakthiyum pakarnnathinaal