Ravum pakalum geethamgal paadi
Verse 1രാവും പകലും ഗീതങ്ങൾ പാടി
പവിത്ര ജീവിത ശോഭയെ നേടി
ശൂലേമിയെപ്പോൽ കാത്തിരിക്ക നീ
കാന്തൻ വരുമേ ഉണരൂ സീയോനേ
Verse 2തങ്കനിണത്തിൻ വിലയല്ലയോ നീ
ചങ്കുപോൽ നിന്നെ സ്നേഹിച്ചതല്ലോ
തങ്കൽ ഏക ചിന്തയതാലെ
പങ്കമെന്യേ മേവുക സുതയേ
Verse 3ചാവിൻ നിഴലിൽ ഭയം നിനക്കെന്ത്?
ജീവൻ ക്രിസ്തുവിൽ മറഞ്ഞിരിപ്പില്ലേ
ജീവനായകൻ വെളിപ്പെടും നേരം
തേജസ്സിൽ നീയും കണ്ടീടുമല്ലോ
Verse 4ഭരണകൂടങ്ങൾ തകരുവതെന്ത്?
അരചവാഴ്ചയും നീങ്ങുവതെന്ത്?
ഭരണം യേശു താനേറ്റിടുവാനായ്
ത്വരിതമായതിൻ വഴിയൊരുക്കുമല്ലോ
Verse 5വീടും വയലും തോട്ടവുമെല്ലാം
നേടുവാനുള്ള സമയമിതല്ല
കാടും മലയും ആവലോടോടി
നേടുക നീ ആത്മാക്കളെയും
Verse 6കാലം ഏറെ ചെല്ലുവതില്ല
നാളെയെന്നതു നിനക്കുള്ളതല്ല
കാലത്തികവിൽ കാന്തൻ വന്നീടും
കാത്തിരിക്ക നീ ശൂലേമിയാളേ
Verse 1raavum pakalum geethamgal paadi
pavithra jeevitha shobhaye nedi
shulemiyappol kaathirikka nee
kaanthan varume unaru seeyone
Verse 2thankaninathin vilayallo nee
changkupol ninne snehichathallo
thankal eka chinthayathale
pankamanniye mevuka suthaye;-
Verse 3chavin nizhalil bhayam ninakkenthu?
jeevan kristhuvil maranjirippille
jeeva naayakan velippedum neram
thejassil neeyum kandidumallo;-
Verse 4bharanakudangal thakaruvathenthu?
aracha vaazhchayum neenguvathenthu?
bharanam Yeshu than ettiduvanayi
thvarithamayathin vazhiyorukkumallo;-
Verse 5veedum vayalum thottavum'ellaam
neduvanulla samayamithalla
kaadum malayum aavalodody
neduka nee aatmakkaleyum;-
Verse 6kaalam ere chelluvathilla
naale-ennathu ninakkullathalla
kaalathikavil kaanthan vannedum
kaathirikka nee shulemiyale;-
Download Song