Rogikalkku nalla vaidyan akumeshu
Verse 1രോഗികൾക്കു നല്ല വൈദ്യനാകുമേശുതാൻ പല-
രോഗികൾ തൻ നാമത്തിൽ ആശ്വാസം പ്രാപിച്ചു
Verse 2വ്യാധി പീഡയാൽ വലയും മർത്യഗണത്തിൽ സർവ്വ-
വ്യാധിയും ചുമന്നൊഴിച്ച നാഥനിവൻ താൻ
Verse 3:
എന്തുമാത്രം വേദനകൾ സ്വന്തമേനിയിൽ യേശു
ശാന്തമായ് സഹിച്ചു മനംനൊന്തെനിക്കായ്
Verse 4:
തന്റെ പാദപീഠമെന്റെ വൈദ്യശാലയാം
അതിലുണ്ടനേകം ഔഷധങ്ങൾ രോഗശാന്തിക്കായ്
Verse 5:
ഔഷധം എനിക്കവന്റെ ദിവ്യവചനം ഈ
സിദ്ധൗഷധം തരുന്നു വിമലാത്മനിമ്പമായ്
Verse 6:
വ്യാധിയിലെന്റെ കിടക്കമാറ്റി വിരിക്കുന്നു ബഹു
മോദമായെനിക്കു താൻ ശുശ്രൂഷ ചെയ്യുന്നു
Verse 7:
യേശുവിൻ കയ്യെൻ ശിരസ്സിൻ മേലിരിക്കുന്നു എന്നെ
യേശു ആശ്ളേഷിച്ചിടുന്നു തൻ വലൈംകൈയ്യാൽ
Verse 1rogikalkku nalla vaidyan akumeshu than pala-
rogikal than namathil aashvasam prapichu
Verse 2vyadhi pedayal valayum marthyaganathil sarvva-
vyadhiyum chumannozhicha nathanivan than;-
Verse 3enthumathram vedanakal svanthameniyil yeshu
shanthamay sahichu manam’nonthenikkay;-
Verse 4thante padapedamente vaidyashalayam
athilundanekam aushadhangal rogashanthikkay;-
Verse 5aushadham enikkavante divyavachanam iee
siddhaushadham tharunnu vimalathma’nimpamay;-
Verse 6vyadhiyilente kidakka maatti virikkunnu bahu
modamayenikku than shushroosha cheyyunnu;-
Verse 7yeshuvin kayyen shirassin melirikkunnu enne
yeshu aashleshichidunnu than valaimkaiyyal;-
Download Song