Sabhaye thirusabhaye daivathe
Verse 1സഭയെ തിരുസഭയെ ദൈവത്തെ മറന്നിടല്ലേ
സഭയെ പ്രിയസഭയെ യേശുവിനെ മറന്നിടല്ലേ
തലയെ മറന്നുപോയാൽ ഉടലിനു വിലയില്ലല്ലോ
തലയോടു മറുതലിച്ചാൽ ഉടലിനു നിലയില്ലല്ലോ
Verse 2പണ്ടോരു അത്തിമരം പടർങ്ങു പന്തലിച്ചു
തോട്ടക്കാരൻ ഇറങ്ങിവന്നു ഫലമൊന്നും കണ്ടതില്ല
ഫലമില്ലാതായാൽ പിന്നെന്തിനു കൊള്ളാം
നിലത്തെ വെറുതെ നിഷ്ഫലമാക്കിക്കളഞ്ഞീടല്ലേ
Verse 3ഫലമുള്ള തോട്ടമായിടാം ആത്മാക്കളെ നേടാം
നല്ല ഫലമുള്ള തോട്ടമായിടാം
ആത്മാക്കളെ നേടാം
Verse 4പ്രാണനേക്കാൾ നമ്മെ സ്നേഹിച്ചവൻ
പ്രാണനേകി നമ്മെ പാലിച്ചവൻ
ആ പ്രാണനാഥനെ മറന്നീടല്ലേ
ആ സ്നേഹം മറന്നീടല്ലേ...
ദൈവസ്നേഹം മറന്നീടല്ലേ(2)
Verse 5കാലമേറേ ചെല്ലും മുമ്പേ
പ്രാണനാഥൻ വന്നീടുമേ
ചോരതന്നു വീണ്ടെടുത്തോൻ
കണക്കന്നു ചോദിക്കുമേ
Verse 6ദയവുചെയ്തു തമ്പുരാനെ ദുഃഖിപ്പിക്കല്ലേ
വിശ്വസ്തരായ ദാസരായി നിന്നീടണേ
നിങ്ങള് ദയവുചെയ്തു തമ്പുരാനെ ദുഃഖിപ്പിക്കല്ലേ
നല്ലവരായ ദാസരായി നിന്നീടണേ
Verse 7യേശുവിനെ മാത്യകയാക്കാം
നിത്യതയെ ലക്ഷ്യംവെയ്ക്കാം
യേശുവിനായ് ജീവിച്ചീടാൻ ആരുണ്ട്
യേശുവിനായ് ജീവൻ തരാൻ ആരുണ്ട് സഭയെ
Verse 8ഇവിടെന്റെ യേശുവിനായ് ജീവിച്ചീടാൻ ആരുണ്ട്
യേശുവിനായ് ജീവൻ തരാൻ ആരുണ്ട്
യേശുവിനായ് ജീവിച്ചീടാൻ ഞാനുണ്ട്
യേശുവിനായ് ജീവൻ തരാൻ ഞാനുണ്ട്(4)
Verse 1Sabhaye thirusabhaye daivathe marannidalle
Sabhaye priyasabhaye yeshuvine marannidalle
thalaye marannupoyaal udalinu vilayillallo
thalayotu maruthalichaal udalinu nilayillallo
Verse 2Pandoru athimaram padarnnangu panthalichu
Thotakkaaran irangivannu bhalamonnum kandathilla...
bhalamillaathaayaal pinnenthinu kollaam
Nilathe veruthe nishbhalamaakki kkalanjidalle
Verse 3bhalamulla thottamaayidaam aathmaakkale nedaam
Nalla phalamulla thottamaayidaam
aathmaakkale nedaam
Verse 4praananekkaal namme snehichavan
praananeki namme paalichavan
aa praananaathane marannidalle
aa sneham marannidalle
Daivasneham marannidalle(2)
Verse 5Kaalamere chellum mumpe
Praananaathan vannidume
Chorathannu veenteduthon
Kanakkannu chodikkume
Verse 6Dayavucheythu thampuraane dukhippikkalle
Visvastharaaya daasaraayi ninnidane
Ningal dayavucheythu thampuraane dukhippikkalle
Nallavaraaya daasaraayi ninnidane
Verse 7Yeshuvine maathruakayaakkaam
Nithyathaye lakshyam veykkaam
Yeshuvinaayi jeevicheedaan aarunde
Yeshuvinaayi jeevan tharaan aarunde;- Sabhaye
Verse 8Ividente yeshuvinaay jeevicheedaan aarunde
Yeshuvinaayi jeevan tharaan aarunde
Yeshuvinaayi jeevicheedaan njaanunde
Yeshuvinaayi jeevan tharaan njaanunde(4)
Download Song