Verse 1സാഗരസ്വർഗ്ഗ ഭൂമികൾ സർവ്വം രചിച്ച നാഥനേ
നിന്തിരുമുമ്പിൽ വീണിതാ പ്രാർത്ഥിച്ചിടുന്നടിയങ്ങൾ
Verse 2പ്രാർത്ഥന കേൾക്കും യേശുവേ ഉത്തരമേകണേ ക്ഷണം
വിശ്വാസത്തിൻ കരം നീട്ടി യാചിച്ചിടുന്നു നിൻ സഭ
Verse 3കൊയ്ത്തിനു പാകമായ് വയൽ കൊയ്യുവാൻ ദാസരെ വേണം
വൻവിള കൊയ്തിടാൻ പ്രഭോ ദാസരെ വേഗമേകണേ
Verse 4നിന്നെ മറന്നുറങ്ങുന്നു നിൻ സഭ ഭൂവിൽ നാഥനേ
ആണികളേറ്റ നിൻകരം നീട്ടിയുണർത്തൂ കാന്തയെ
Verse 5അന്ധകാരത്തിൻ ശക്തികൾ കീഴടക്കുന്നു ഭൂമിയെ
നിൻമക്കൾ ഭൂവിൽ ശോഭിപ്പാൻ നിൻകൃപയേകണേ പരാ
Verse 6വീഴ്ചകൾ താഴ്ചകളെല്ലാം എണ്ണിയാലേറെയുണ്ടഹോ
പുത്രന്റെ നാമത്തിലവ മുറ്റും ക്ഷമിച്ചിടേണമേ
Verse 7നിൻ മഹാ സ്നേഹമേശുവേ എൻ : എന്ന രീതി
Verse 1saagara swargga bhumikal sarvvam rachicha nathhane!
ninthirumumbil veenithaa prarthhichidunn’adiyangal
Verse 2prarthana kelkkum yeshuve! utharamekane kshanam
vishvasathin karam neetti yachichedunnu nin sabha;-
Verse 3koythinnu pakamay vayal koyyuvaan dassare venam
vanvila koythidaan prabho! dassare vegamekane;-
Verse 4ninne marannu’rangunnu nin sabha bhuvil nathhane!
aanikaletta ninkaram neettiyunarthu kaanthaye;-
Verse 5andhakarathin shakthikal keezhadakkunnu bhumiye
nin makkal bhuvil shobhippaan ninkrupayekane paraa!
Verse 6veezhchakal thazhchakal ellaam enniyaal ereundaho!
puthrante naamathilava muttum kshamichedename;-
Verse 7Nin mahaasneham yeshuve : enna reethi
Download Song