Sahodarare pukazhthedam sada
Verse 1രീതി: രാജാധി രാജൻ മഹിമയോടെ
Verse 2സഹോദരരേ, പുകഴ്ത്തിടാം സദാ പരനേശുവിൻകൃപയെ
മഹോന്നതനാമവൻ നമുക്കായ് മരിച്ചുയിരെ ധരിക്കുകയായ്
മഹാത്ഭുതമീ മഹാദയയെ മറക്കാനാവതോ പ്രിയരെ
Verse 3ഭയങ്കരമായ വൻനരകാവകാശികളായിടും നമ്മിൽ
പ്രിയം കലരാൻ മുഖാന്തരമായ തൻ ദയയെന്തു നിസ്തുല്യം
ജയം തരുവാൻ ബലം തരുവാൻ ഉപാധിയുമീ മഹാദയയാം
Verse 4നിജാജ്ഞകളെയനാദരിച്ച ജനാവലിയാകുമീ നമ്മെ
നിരാകരിക്കാതെ വൻദയയാൽ പുലർത്തുകയായവൻ ചെമ്മെ
നിരാമയരായ് വിമോചിതരായ് വിശുദ്ധവംശമയ് നമ്മൾ
Verse 5സഹായകനായ് ദിനംതോറും സമീപമവൻ നമുക്കുണ്ട്
മനം കലങ്ങാതിരുന്നിടാം ധനം കുറഞ്ഞാലുമീ ഭൂവിൽ
സമാധാനം സദാമോദം നമുക്കുണ്ടായതും കൃപയാൽ
Verse 1reethi: raajaadhi raajan mahimayode
Verse 2sahodarare pukazhthedaam sadaparaneshuvin krupaye
mahonnathanamavan namukkay marichuyire dharikkukayay
mahathbhuthamee mahadayaye marakkanavatho priyare
Verse 3bhayankaramay van’narakavakashikalayidum nammil
priyam kalaran mukhantharamay than dayayenthu nisthulyam
jayam tharuvan balam tharuvanupadhiyumee mahadayayam
Verse 4nijajanjakaleyanadaricha janaavaliyakumee name
nirakarikkathe vandayayal pularthukayayavan chemme
niramayaraay vimochitharay vishudhavamshamay nammal
Verse 5sahaayakanaay dinamthorum samepamavan namukkunde
manam kalangathirunnedam dhanam kuranjaalumebhoovil
samadhanam sadamodam namukkundayathum krupayaal
Download Song