Verse 1രാഗം: സുരുട്ടി- ആദിതാളം
പല്ലവി
സല്ലോകനാഥ! നിൻപാദം തന്നി-
ലല്ലോ തിരുജനമോദം
Verse 2അനുപല്ലവി
വല്ലഭാ! തിരുമുഖമല്ലലകറ്റിയെന്നും
നല്ലവഴിതെളിയിച്ചുല്ലാസമായി നടത്തും
Verse 3ചരണങ്ങൾ
ചൊല്ലാർന്ന നീ നരനായി-ഭുവി
വല്ലാത്ത മാനുജർക്കായി-മരി-
ച്ചുല്ലാസനപ്പൊരുളായി-ട്ടുയി-
ർത്തല്ലോ കരയേറിപ്പോയി-എല്ലാ
നല്ലദാനങ്ങളും നിന്നുള്ളഴിഞ്ഞു ചൊരിഞ്ഞു
ശല്യമകറ്റിസുരതുല്യതയരുളി നീ- (സല്ലോ...)
Verse 4ശക്യമല്ലാതൊരുകാലെ-പര-
മൈക്യദമാംബലിയാലേ-ജന
ദുഷ്കർമ്മശാസനം ചാലേ-കയ്ക്കൊ-
ണ്ടുൽകണ്ഠനീക്കിനാൻ മേല-അതാൽ
ഇക്കുലങ്ങൾക്കു നിത്യസഖ്യം ലഭിപ്പതിന്നു
മുഖ്യമാം വഴിതുറന്നക്രമമകറ്റിയ- (സല്ലോ...)
Verse 5സമ്മേളനാബ്ദമിന്നൊന്നു-തിക
യുന്നാകയാൽ കൃപതന്നു-ഞങ്ങൾ
നിർമ്മായമായ് നിലനിന്നു-കൊൾവാൻ
ചെമ്മെതുണയ്ക്ക നീയിന്നു-നാഥാ
നിന്മനോഹിതമെല്ലാമുണ്മയായനുഷ്ഠിച്ചു
തിന്മയോടെ തിർത്താത്മനന്മയെ വളർത്തുവാൻ (സല്ലോ...)
Verse 6സ്തുത്യമല്ലോ തവകൃത്യം-പര-
മുത്തമമായതു ഹൃദ്യം-തവ
ശക്തിമൂലമതുനിത്യം-നിന്നു
വർത്തിച്ചിടുമിതുസത്യം-ഭുവി
ശക്തിയശേഷം നീങ്ങിനിത്യരാജ്യം വിളങ്ങു-
മൂത്തമയുഗത്തോളം കാക്കേണം തുടർന്നു നീ- (സല്ലോ...)
Verse 7meaning
സല്ലാകനാഥൻ = നല്ല ആളുകളുടെ നാഥൻ, മോദം = സന്തോഷം, തിരുജന മോദം = തിരുജനത്തിന്റെ സന്തോഷം, അല്ലൽ = ദുഃഖം, ഉല്ലാസനപ്പൊരുൾ = ആനന്ദസ്വരൂപൻ ( തേജസ്സാരം), സൂരൻ = ദേവൻ, ശക്യം = ശക്തം, ഐക്യദം = ഐക്യം തരുന്നത്, അബ്ദം = ആണ്ട്, ഉണ്മ = സത്യം, ഹൃദ്യം = ആഹ്ലാദകരം, സ്തുത്യം = സ്തുതിക്കു യോഗ്യം, കൃത്യം = പ്രവൃത്തി.
Verse 1raagam: surutti- aadithaalam
pallavi
sallokanaatha! ninpaadam thanni-
lallo thirujanamaodam
Verse 2anupallavi
vallabhaa! thirumukhamallalakattiyennum
nallavazhithaliyichchullaasamaayi nadaththum
Verse 3charanangal
chollaarnna nee naranaayi-bhuvi
vallattha maanujarkkaayi-mari-
chchullaasanapporulaayi-ttuyi-
rthallo karayarippoyi-ellaa
nalladaanangalum ninnullazhinju chorinju
shalyamakattisurathulyathayaruli nee- (sallo...)
Verse 4shakyamallaathorukaale-para-
maikyadhamaambaliyaale-jana
dushkarmashaasanam chaale-kaykkon-
dulkanthaneekinaan mela-athaal
ikkulanggalkku nithyasakhyam labhippathinnu
mukhyamaam vazhithurannakramamakattiya- (sallo...)
Verse 5sammeelanaabdaminnonnu-thika
yunnaakayaal kripathannu-njangal
nirmmaayamaayi nilaninnu-kolvaan
chemmathunaikku neeyinnu-naathaa
ninmanohithamellaamunmayaayanushtichchu
thinmayode thirthaathmananmaye valarththuvan (sallo...)
Verse 6sthuthyamallo thavakrithyam-para-
muththamamaayathu hrudyam-thava
shakthimoolamathunithyam-ninnu
varththichchidumithusathyam-bhuvi
shakthiyashesham neenginithyaraajyam vilangu-
mooththamayugaththolom kaakkanam thodarnnu nee- (sallo...)
Verse 7meaning
sallaakanaathan = nalla aalukalude naathan, modam = santhosham, thirujana modam = thirujanaththinte santhosham, allal = du:kham, ullaasanapporul = aanandasvaroopan ( thejassaaram), sooran = devan, shakyam = shaktham, aikyadham = aikyam tharunnathu, abdam = aand, unma = sathyam, hrudyam = aahlaadhakaram, sthuthyam = sthuthikku yogyam, krithyam = pravruthi.
Download Song