Sangkadathil neeyen sangketham
Verse 1സങ്കടത്തിൽ നീയെൻ സങ്കേതം
സന്തതമെൻ സ്വർഗ്ഗസംഗീതം
സർവ്വസഹായി നീ സൽഗുരുനാഥൻ നീ
സർവ്വാംഗസുന്ദരനെൻ പ്രിയനും നീ
Verse 2അടിമ നുകങ്ങളെയരിഞ്ഞു തകർത്തു
അഗതികൾ തന്നുടെയരികിൽ നീ പാർത്തു
അടിയനെ നിന്തിരു കരുണയിലോർത്തു
അരുമയിൽ പിളർന്നൊരു മാറിൽ നീ ചേർത്തു
Verse 3മരുവിടമാമിവിടെന്തൊരു ക്ഷാമം
വരികിലും നിൻപദമെന്തഭിരാമം
മരണദിനംവരെ നിന്തിരുനാമം
ധരണിയിലടിയനതൊന്നു വിശ്രാമം
Verse 4ഇരുപുറം പേ നിര നിരന്നു വന്നാലും
നിരവധി ഭീതികൾ നിറഞ്ഞുവെന്നാലും
നിരുപമ സ്നേഹനിധേ! കനിവോലും
തിരുവടി പണിഞ്ഞിടും ഞാനിനിമേലും
Verse 5വിവിധ സുഖങ്ങളെ വിട്ടു ഞാനോടും
വിമലമനോഹരം നിൻപദം തേടും
വിഷമത വരികിലും പാട്ടുകൾ പാടും
വിജയത്തിൻ വിരുതുകളൊടുവിൽ ഞാൻ നേടും
Verse 1sankadathil neeyen sangketham
santhathamen swargga sangeetham
sarvva sahaayi nee salgurunaadhan nee
sarvvaanga sundaranen priyanum nee
Verse 2adima nukangale-arinju thakarthu
agathikal thannudeyarikil nee paarthu
adiyane ninthiru karunayilorthu
arumayil pilarnnoru maaril nee cherthu;-
Verse 3maruvidamaamivid-enthoru kshaamam
varikilum ninpadamenth abhiraamam
maranadinam vare ninthiru naamam
dharaniyil adiyanethonnu vishraamam;-
Verse 4irupuram pe nira nirannu vannaalum
niravadhi bheethikal niranjuvennaalum
nirupama snehanidhe kanivolum
thiruvadi paninjidum njaanini melum;-
Verse 5vividha sukhangale vittu njaanodum
vimala manoharam nin padam thedum
vishamatha varikilum paattukal paadum
vijayathin viruthukal oduvil njaan nedum;-
Download Song