സങ്കീർത്തനങ്ങളാലും സ്തുതികളാലും
യഹോവ തൻ നാമം വാഴ്ത്തുക നാം
തൻ നന്മകൾ അനുദിനം ധ്യാനിച്ചിടാം
നന്ദിയോടെ ഘോഷിച്ചിടാം (2)
Verse 2
ബലഹീനതയിൽ ബലമായ് തുണയായ്
നമ്മെ അനുദിനം നടത്തിടും താൻ
കുരിശിൻ തണലിൽ കൃപയിൻ മറവിൽ
നമ്മെ മാർവ്വതിലണച്ചിടും താൻ (2)
പരിപാവനമാം തൻ സ്നേഹമതെന്നെന്നും
പാടി പുകഴ്ത്തിടുക (2) സങ്കീർ...
Verse 3
മേഘസ്തംഭത്തിനാൽ അഗ്നിത്തൂണതിനാൽ
നമ്മെ നയിച്ചിടും ദൈവമവൻ
ആഴിതൻ നടുവിൽ താണുപോകാതെന്നും
നമ്മെ ഉയർത്തിടും കർത്തനവൻ (2)
പരിപാലിച്ചിടും തൻ കൃപകളതെന്നെന്നും
പാടി സ്തുതിച്ചിടുക (2) സങ്കീർ...