സങ്കേത നഗരമാം അഭയ സഥാനം
യേശുവിൻ സന്നിധിയതേ (2)
ഏതൊരു വ്യക്തിക്കും ഏതൊരു സമയത്തും
അണയുവാൻ നല്ല സങ്കേതമേ (2)
Verse 2
ഭൂമി-ഭൂമണ്ടലത്തെ നിർമ്മിച്ചവൻ താൻ
അനാദി ശാശ്വതനാം ദൈവമവൻ (2)
നമ്മുടെ സങ്കേതം തലമുറയായ്
കർത്തനോടുമിപ്പാൻ ആരും ഇല്ല (2)
Verse 3:
തേടിയതല്ല നാം തേടിവന്നു നമ്മെ
പാപത്തിൻ ചേറ്റിൽ നിന്നുയർത്തിടുവാൻ (2)
കാണാതെ പോയ ആടിനെ തേടിവന്ന
നല്ലോരു ഇടയൻ യേശു മാത്രമേ (2)
Verse 4:
പാപം വെറുത്തിട്ടും പാപിയെ സ്നേഹിച്ച
പാവന സ്നേഹം ദൈവസ്നേഹം (2)
പുത്രനെ നൽകി ലോകത്തെ സ്നേഹിച്ച
പിതാവിൻ സ്നേഹം ശ്രേഷ്ട സ്നേഹം (2)
Verse 5:
ഉറ്റവർ സ്നേഹിതർ തള്ളിപ്പറഞ്ഞാലും
ഊറ്റമായ് സ്നേഹിക്കും സ്നേഹനാഥൻ (2)
നിന്ദിതരാവാൻ സമ്മതിക്കാതെ
ശ്രേഷ്ടമായ് നടത്തും ഈ ഉലകിൽ (2)