Santhapam thernnallo santhosham
Verse 1സന്താപം തീർന്നല്ലോ സന്തോഷം വന്നല്ലോ
സന്തോഷമെന്നിൽ വന്നല്ലോ ഹല്ലേലുയ്യാ
യേശു പാപം മോചിച്ചു എന്നെ മുറ്റും രക്ഷിച്ചു
സന്തോഷമെന്നിൽ തന്നല്ലോ
Verse 2പാപത്തിൽ ഞാൻ പിറന്നു ശാപത്തിൽ ഞാൻ വളർന്നു
പരമ രക്ഷകൻ തൻ തിരുനിണം ചൊരിഞ്ഞു
പാപിയാമെന്നെയും വീണ്ടെടുത്തു സന്താപം...
Verse 3വഴി വിട്ടു ഞാൻ വലഞ്ഞു ഗതിമുട്ടി ഞാനലഞ്ഞു
വഴി സത്യം ജീവനാം യേശു എന്നിടയൻ
വന്നു കണ്ടെടുത്തെന്നെ മാറിലണച്ചു സന്താപം...
Verse 4ശോധന നേരിടുമ്പോൾ സ്നേഹിതർ മാറിടുമ്പോൾ
ഭയമെന്തിന്നരികിൽ ഞാനുണ്ടെന്നരുളി
തിരുക്കരത്താലവൻ താങ്ങി നടത്തും സന്താപം...
Verse 5ആരും തരാത്തവിധം ആനന്ദം തൻസവിധം
അനുദിനം അധികം അനുഭവിക്കുന്നു ഞാൻ
അപഹരിക്കാവല്ലീയനുഗ്രഹങ്ങൾ സന്താപം...
Verse 6പാപത്തിൻ ശാപത്തിനാൽ പാടുപെടുന്നവരേ
സൗജന്യമാണീ സൗഭാഗ്യമാകയാൽ
സൗകര്യമാണിപ്പോൾ മനന്തിരിവിൻ സന്താപം...
Verse 1Santhapam theernnallo santhosham vannallo
santhosham ennil vannallo halleluyah
Yeshu papam mochichu enne muttum rakshichu
Santhosham ennil thannallo
Verse 2papathil njaan pirannu shapathil njaan valarnnu
Parama rakshakan than thiru ninam chorinju
Papiyam enneyum veendeduthu;-
Verse 3Vazhi vittu njaan valanju gathimutti njaan alanju
Vazhi sathyam jeevanam yeshu ennidayan
Vannu kandeduthenne maaril anachu;-
Verse 4Shodhana neridumpol snehithar maridumpol
Bhayam enthinarikil njaan undennaruli
Thirukkarathalavan thangi nadathum;-
Verse 5Aarum tharatha vitham aanandam than savidham
Anudinam adhikam anubhavickunnu njaan
Apaharikavathallee anugrehangal;-
Verse 6papathin shapathinal padupedunnavare
saujanyamaanee saubhagyam aakayaal
saukaryamanippol mananthirivin;-
Download Song