Santhatham sthuthi thava cheyvene
Verse 1സന്തതം സ്തുതി തവ ചെയ്വേനേ ഞാൻ
നിൻതിരുകൃപയോ സാന്ത്വനകരമേ
Verse 2ചന്തം ചിന്തും നിന്തിരുകരമെൻ
ചിന്താഭാരം നീക്കിടുന്നതിനാൽ
Verse 3എരിതീ സമമായ് ദുരിതം പെരുകി
ദഹനം ചെയ്തിതു ഗുണചയമഖിലവും
Verse 4അന്നാളിൽ നിന്നാശയമുരുകി
വന്നെൻ പേർക്കായ് ക്രൂശിൽ നീ കയറി
Verse 5ഒരു നാൾ തവ കൃപ തെളിവായ് വന്നു
കരളു തുറന്നു കരുതി ഞാനന്നു
Verse 6എത്താസ്നേഹം കരുതി നീയെന്റെ
ചിത്താമോദം വരുത്തി നീ പരനേ!
Verse 7എന്തേകും ഞാൻ പകരമിതിന്നു
ചിന്തിച്ചാൽ ഞാനഗതിയെന്നറിവായ്
Verse 8എൻ നാളെല്ലാം നിന്നുടെ പേർക്കായ്
മന്നിൽ നിൽപ്പാൻ കരുണ നീ ചൊരിക
Verse 1Santhatham sthuthi thava cheyvenee njaan
Ninthirukripayo saanthwanakarame
Verse 2Chandham chinthum ninthirukaramen
Chinthaabhaaram neekkidunnathinaal
Verse 3Erithee samamaay duritham peruki
Dahanam cheythithu gunachayamakhilavum
Verse 4Annaalil ninnaashayamuruki
Vannen perkkaay krooshil nee kayari
Verse 5Oru naal thava krupa thelivaay vannu
Karalu thurannu karuthi njaanannu
Verse 6Ethhaasneham karuthi neeyente
Chithaamodam varuthi nee parane!
Verse 7Enthēkum njaan pakaramithinnu
Chinthichchaal njaanagathiyennarivaay
Verse 8En naalellaam ninnude perkkaay
Mannil nilppaan karuna nee chorika
Download Song