Santhatham sthuthicheyuvin
Use this song in StageFlo
Looking through lyrics right now? Open StageFlo to search and present LyricFront songs during your live set.
Verse 1 സങ്കീർത്തനം 144;
സന്തതം സ്തുതിചെയ്യുവിൻ പരനെ
ഹൃദി ചിന്തതെല്ലും കലങ്ങാതെ
സന്തതം സ്തുതിചെയ്യുവിൻ പരനെ
Verse 2 സന്തതം സ്തുതിചെയ്യുന്നതെന്തു നല്ലതവൻ ബഹു
ചന്തമെഴും നാഥനല്ലോ ബന്ധുരാഭൻ താൻ
ബന്ധുവായോരിവൻ സാലേ മന്തരംവിനാ പണിയു
ന്നന്ധരായ് ചിതറിയോരെ ഹന്ത! ശേഖരിച്ചിടുന്നു
Verse 3 അന്തരേ നുറുക്കമുള്ള സ്വന്തജനങ്ങളെയവ
നന്തികേ ചേർത്തണച്ചനുബന്ധനം ചെയ്യും
അന്ധകാരേ വിളങ്ങുമനനന്തതാരഗണങ്ങളിൻ
വൻതുകയെ ഗ്രഹിച്ചു പേരന്തരമെന്യേയിടുന്നു
Verse 4 ശക്തിമാനവനധികം ബുദ്ധിമാനതിനാലവൻ
സത്വഗുണപ്രധാനനായ് സാധുജനത്തെ
എത്രയുമുയർത്തി ദുഷ്ടമർത്ത്യരെ നിലംവരെയും
താഴ്ത്തിടുന്നതിനാൽ വാദ്യയുക്തമാം സ്തുതികൊടുപ്പിൻ
Verse 5 അംബുദനികരങ്ങളാലംബരമാകവേ മൂടീ
ട്ടൻപൊടു ഭൂമിക്കായ് മഴ ചെമ്മേയൊരുക്കി
വൻമലയിൽ പുല്ലണികൾ സംഭൃതമാക്കിജ്ജനാവ
ലംബനമായ് മൃഗപക്ഷിസഞ്ചയത്തെ പുലർത്തുന്നു
Verse 6 ഇല്ല തെല്ലമേ പ്രസാദം നല്ല കുതിരയിൻ ബലം
മല്ലരിൻ ചരണങ്ങളെന്നുള്ളവ തന്നിൽ
നല്ലപോൽ ഭയന്നു തന്റെ ഉള്ളിലിവന്നായ് പ്രതീക്ഷി
ല്ലലെന്യേ വസിപ്പവൻ തന്നിലത്രേയവൻ പ്രിയം
Verse 7 ഉന്നതശാലേമേ സീയോൻ വൻനഗരമേ ജഗതാം
മന്നവനെ സ്തുതിച്ചഭിവന്ദനം ചെയ്വിൻ
നിന്നുടെ തഴുതുകളെ നന്നേയുറപ്പിച്ചിതവൻ
നിന്നകത്തുള്ള സുതരെയുന്നതനനുഗ്രഹിച്ചാൻ
Verse 8 നിന്നതിരിൽ സമാധാനമൂന്നിയുറപ്പിച്ചു കോത
മ്പിന്നരുളാൽ തവ തൃപ്തിതന്നരുളിനാൻ
തന്നുടെ വചനം ദ്രുതം മന്നിലേക്കയച്ചു ഭസ്മ
സന്നിഭമായ് ഹിമംതൂകി പഞ്ഞിപോലതു ചിതറി
Verse 9 എത്രയും ഘനീഭവിച്ചു രത്തഹിമക്കഷണങ്ങ
ളിദ്ധരയിലെറിയുമ്പോൾ മർത്ത്യനൊരുവൻ
ഉത്തമൻ തൻ കുളിരിൻ മുൻപൊത്തു നിൽക്കുമോ സ്വവാചാ
അത്രയുമവൻ ദ്രവിപ്പിച്ചുൽസ്രുതജലങ്ങളാക്കും
Verse 10 തന്നുടെ വചനം യാക്കോബിന്നുമവൻ
വിധി യിസ്രേലിന്നുമരുളുന്ന പരമോന്നതനേവം
അന്യജാതിയോടു ചൊല്ലീട്ടില്ലയവൻ ന്യായമവ
രൊന്നുമറിയുന്നില്ലവന്നല്ലലുയ്യാ പാടിടുവിൻ
Verse 1 Sankeerthanam 144;
Santhatham sthuthicheyyuvin parane
Hrudi chinthathellum kalangaathe
Santhatham sthuthicheyyuvin parane
Verse 2 Santhatham sthuthicheyyunnathinthu nallathavan bahu
chanthamezhum naathanallo bandhuraabhan thaan
bandhuvaayorivan saale mantharamvinaa paniyu
nnandharaay chithariyoore hantha! shekharichidunnu
Verse 3 Anthare nurukkamulla swanthajanangaleyava
nanthike cherththanachchanubandhanam cheyyum
andhakaare vilangumanananthathaaraganangalin
vanthukaye grahichu perantharamenyeyidunnu
Verse 4 Shakthimaanavananadhikam buddhimaanathinaalavan
sathvagunapradhaananaay saadhu janathe
ethrayumuyarthi dushtamarthyare nilamvareyum
thaazhthidunnathinaal vaadyayukthamaam sthuthikoduppin
Verse 5 Ambudhanikarangalaalambharamaakave moodi
ttanpodu bhoomikkaay mazha chemme orukki
vanmalayil pullaniikal sambhruthamaakkijjanaava
lambanamaay mrigapakshisanchayathe pularthunnu
Verse 6 Illa thellame prasaadam nalla kuthirayin balam
mallarin charanangalennullava thannil
nallapol bhayannu thante ullilivannaay pratheekshi
llalenye vasippavan thannilathreyavan priyam
Verse 7 Unnathashaaleme seeyon vannagarame jagathaam
mannavane sthuthichabhivandhanam cheyvin
ninnude thazhuthukale nanneyurappichithavan
ninnakaththulla suthareyunnathananugrahichaan
Verse 8 Ninnathiril samaadhaanamoonniyurappichu kotha
mpinnarulaal thava thrpthithannarulinaan
thannude vachanam drutham mannilekkayachu bhasma
sannibhamaay himamthooki panjhipolathu chithari
Verse 9 Ethrayum ghaneebhavichu raththahimakkashanangga
liddharayileriyumpol marthyanoruvan
uthaman than kulirin munpoththu nilkkumo swavaachaa
athrayumavan dravippichulsruthajalangalaakkum
Verse 10 Thannude vachanam yaakkobinnumavan
vidhi yisrelinnumarulunna paramonnathanevam
anyajaathiyodu cholleettillayavan nyaayamaava
ronnumariyunnillavannallaluyaa paadiduvin
Download Song
Cancel
Download