Verse 1സാറാഫുകൾ ആരാധിക്കും
പരിശുദ്ധനെ ആരാധിക്കുന്നേ
ആർത്തുപാടും ദൂതർ മദ്ധ്യത്തിൽ
സാധു ഞാനും ആരാധിക്കുന്നേ
Verse 2പാദങ്ങൾ മൂടി മുഖം മറച്ച്
പറന്നവർ ആരാധിക്കുമ്പോൾ
വിശ്വാസ കണ്ണാൽ പ്രിയൻ മുഖത്തെ
നോക്കി ഞാനും ആരാധിക്കുന്നേ
Verse 3അശുദ്ധമാം എൻ അധരങ്ങളും
ശുദ്ധിയില്ലാ എൻ നാവിനെയും
തൊട്ടീടുക നിൻ ആത്മാവാകും
തീക്കനലിനാൽ ശുദ്ധീകരിക്ക
Verse 4മുഴങ്ങിടുന്നു ദൈവ ശബ്ദം
ആരെ ഞാനിന്നയക്കേണ്ടു
അടിയനിതാ അയക്കേണമെ
സമർപ്പിക്കുന്നെൻ സർവ്വസ്വവും ഞാൻ
Verse 1Saraphukal aaradhikkum
parishudhane aaradhikkunne
aarthupadum doothar madhyathil
sadhu njanum aaradhikkunne
Verse 2padangal moodi mukham marache
parannavar aaradhikkumpol
vishvasa kannal priyan mukhathe
nokki njanum aaradhikkunne
Verse 3ashudhamam en adharangalum
shudhiyilla en navineyum
thotteduka nin aathmavakum
thekkanalinal shudhekarikka
Verse 4muzhangidunnu daiva shabdam
aare njaninnayakkendu
adiyanitha ayakkename
samarppikkunnen sarvvasvavum njaan
Download Song