Sarva manushare paranu paadi
Verse 1സർവ്വ മാനുഷരേ പരനു-പാടി
സന്തോഷത്തോടു വന്ദിച്ചിടുവിൻ
Verse 2സേവിപ്പിൻ ആനന്ദിച്ചവനെ-ഗീതം
ചേലൊടു പാടിത്തൻ മുൻ വരുവിൻ
സർവ്വ ലോകനാഥൻ യഹോവ-ഇതു
ചന്തമോടാർത്തു വന്ദിച്ചിടുവിൻ
Verse 3നമ്മെ നിർമ്മിച്ചവൻ യഹോവ-തന്നെ
നാമവനാടും ജനങ്ങളുമാം
തന്മഹത്വത്തെ പാടി നിങ്ങൾ ഇന്നു
തൻ ഗൃഹവാതിൽക്കകത്തുവരീൻ
Verse 4നാമകീർത്തനം പാടിടുവിൻ-നിങ്ങൾ
നന്ദിയോടുൾ പ്രവേശിച്ചിടുവിൻ
നാഥനായ ത്രിയേക ദൈവം എത്ര
നല്ലവനെന്നു ചിന്തിച്ചിടുവിൻ
Verse 5എത്ര കാരുണ്യശാലി പരൻ-സത്യം
എന്നും തനിക്കുള്ളതെന്നറിവിൻ
ക്രിസ്തനും താതാത്മാക്കൾക്കുമേ-നിത്യം
കീർത്തിയുണ്ടാക ഹല്ലേലുയ്യാമേൻ
Verse 1Sarvva maanushare paranu-paadi
Santhoshatthodu vandhichiduvin
Verse 2Sevippin aanandhichavane-geetham
Chelodu paadiththan mun varuvin
Sarvva lokanaadhan yahova-ithu
Chanthamodaarthu vandhichiduvin;-
Verse 3Namme nirmmichavan yahova-thanne
Naamavanaadum jananggalumaam
Thanmahathwaththe paadi ninggal innnu
Than grihavaathilkkakaththuvareen;-
Verse 4Naamakeerththanam paadiduvin-ninggal
Nandhiyodul praveshichiduvin
Naadhanaaya thriyeka dhaivam ethra
Nallavanennu chinthichiduvin;-
Verse 5Ethra kaarunnyashaali paran-sathyam
Ennum thanikkullathennarivin
Kristhanum thaathaathmaakkalkkume-nithyam
Keerththiyundaaka halleluyyaamen;-
Download Song