Sarva papakkarakal therthu narare
Verse 1സർവ്വ പാപക്കറകൾ തീർത്തു നരരെ രക്ഷിച്ചിടുവാൻ
ഉർവ്വിനാഥൻ യേശുദേവൻ ചൊരിഞ്ഞ തിരുരക്തമേ
Verse 2യേശുവോടീ ലോകർ ചെയ്തതോർക്ക നീയെന്നുള്ളമേ
വേദനയോടേശു ദേവൻ ചൊരിഞ്ഞ തിരുരക്തമേ
Verse 3കാട്ടുചെന്നായ് കൂട്ടമായോരാടിനെ പിടിച്ചപോൽ
കൂട്ടമായ് ദുഷ്ടരടിച്ചപ്പോൾ ചൊരിഞ്ഞ രക്തമേ
Verse 4മുള്ളുകൊണ്ടുള്ളോർ മുടിയാൽ മന്നവൻ തിരുതല
യ്ക്കുള്ളിലും പുറത്തുമായി പാഞ്ഞ തിരുരക്തമേ
Verse 5നീണ്ടയിരുമ്പാണികൊണ്ട് ദുഷ്ടരാൽ കൈകാൽകളെ
തോണ്ടിയനേരം ചൊരിഞ്ഞ രക്ഷിതാവിൻ രക്തമേ
Verse 6വഞ്ചകസാത്താനെ ബന്ധിച്ചന്ധകാരം നീക്കുവാൻ
അഞ്ചുകായങ്ങൾ വഴിയായ് പാഞ്ഞ തിരുരക്തമേ
Verse 1sarvva papakkarakal therthu narare rakshicheduvan
Urvvi naathan yeshu devan chorinja thirurakthame
Verse 2yeshuvodee lokar cheythathorkka neeyennullame
vedanayodeshu devan chorinja thirurakthame
Verse 3kattuchennay kuttamayoradine pidichapol
kuttamay dushdaradichappol chorinja rakthame
Verse 4mullukondullor mudiyal mannavan thiruthala
ykkullilum purathumayi panja thirurakthame
Verse 5neendayirumpanikonde dushdaral kaikalkale
thondiyaneram chorinja rakshithavin rakthame
Verse 6vanjchaka sathane bandhichandhakaram nekkuvan
Anjchu kayangal vazhiyay panja thirurakthame
Download Song