സർവ്വ സൈന്യാധിപൻ യേശു
സർവ്വ അധികാരിയാം യേശു
സർവ്വ നാമത്തിനും മേലെ
സർവ്വ ശക്തനാകും യേശു (2)
Verse 2
രാജാധി രാജനെ കർത്താധി കർത്തനെ
താൻ മാത്രം അമർത്യത ഉള്ളവനെ
വീരനാം ദൈവമേ അത്ഭുത മന്ത്രിയെ
യാഹേ ഈ യുദ്ധം അങ്ങേക്കുള്ളത് (2)
Verse 3
കാൽവറിയിൽ വൈരികളിൻ
ആയുധം നിർവീര്യമായി
അടിപ്പിണരിൽ വ്യാധികളിൻ
വേരുകൾ നിർജീവമായി (2)
ക്രൂശിൽ മുഴങ്ങിയ വിജയോത്സവം
യേശു കർത്താവ് രക്ഷാ നായകൻ (2)
Verse 4
ക്രിസ്തുയേശുവിൽ ജയോത്സവമായി
നമ്മെ നടത്തിടും
എല്ലായിടത്തും തൻ സൗരഭ്യമായി
നമ്മെ അയച്ചീടും (2)
ദേശം തുറന്നീടും വഴി ഒരുക്കീടും
താമ്ര വാതിലും താൻ തകർത്തീടും (2)
Verse 5
ഭയപ്പെടാതെ ഉറച്ചു നിന്ന്
സ്തോത്രം പാടിടാം
ബാഖയിൻ താഴ്വരയോ
ബറാഖ ആയീടുമേ (2)
സൈന്യത്താൽ അല്ല ശക്തിയാൽ അല്ല
പരിശുദ്ധനാം ആത്മാവിനാൽ (2)