Sarva sthuthikalkkum sarva pukazhchakkum
Verse 1സർവ്വ സ്തുതികൾക്കും സർവ്വ പുകഴ്ചക്കും
ബഹുമാനത്തിനും യോഗ്യനെ (2)
സ്തുതി ആരാധന സ്തുതി ആരാധന
സ്തുതി ആരാധന അങ്ങേയ്ക്ക്
Verse 2പാപചുമടെടുക്കാൻ കുരിശതിൽ മരിപ്പാൻ
തിരുമനസാൽ വന്നവനെ (2)
മുഴു ഹൃദയമോടെ പൂർണ ശക്തിയോടെ
സ്തുതി ആരാധന അങ്ങേക്ക് (2)
Verse 3പാപം അറിയാത്തവൻ പാപം ചെയ്യാത്തവൻ
പാപമാക്കപ്പെട്ട നിമിഷം (2)
ഞാനോർക്കുന്നിപ്പോൾ നന്ദി നിറയുന്നപ്പ
സ്തുതി ആരാധന അങ്ങേക്ക് (2)
Verse 4തിരുദേഹമെന്ന തിരശീല ചീന്തി
തിരുസന്നിധിയിൽ വരുവാൻ (2)
എന്നെ യോഗ്യനാക്കി പ്രിയ പുത്രനാക്കി
സ്തുതി ആരാധന അങ്ങേക്ക് (2)
Verse 5തിരുമേനിക്കിനി ഒരു വേദനയും
അപമാനവും വന്നിടല്ലേ (2)
എന്റെ വാക്കിനാലോ എന്റെ ചിന്തയാലോ
സ്തുതി ആരാധന അങ്ങേക്ക് (2)
Verse 1sarva sthuthikalkkum sarva pukazhchakkum
bahumaanatthinum yogyane (2)
sthuthi aaraadhana sthuthi aaraadhana
sthuthi aaraadhana angeykke
Verse 2paapa chumadedukkaan kurishathil marippaan
thirumanasaal vannavane (2)
muzhu hridayamode poorna shakthiyode
sthuthi aaraadhana angekke (2)
Verse 3paapam ariyaatthavan paapam cheyyaatthavan
paapamaakkappett nimisham (2)
njaanorkkunnippol nandi nirayunnappa
sthuthi aaraadhana angekke (2)
Verse 4thirudehamenna thirasheela cheenthi
thirusannidhiyil varuvaan (2)
enne yogyanaakki priya puthranaakki
sthuthi aaraadhana angekke (2)
Verse 5thirumenikkini oru vedanayum
apamaanavum vannidalle (2)
ente vaakkinaalo ente chinthayaalo
sthuthi aaraadhana angekke (2)
Download Song