Sarvanathha nee illaatheyilla
Verse 1സർവ്വനാഥാ നീ ഇല്ലാതെയില്ല
എൻ ജീവനിൽ നൻമകളൊന്നും
നിന്നെ പിരിഞ്ഞാൽ പിന്നെന്നിലെന്ത്?
നീ തന്നെയാണെന്റെ സർവ്വസ്വവും
Verse 2ജീവിതത്തിൽ ഞാൻ നിന്നെ മറന്നു
സ്വാർത്ഥനായ് മാത്രം മാറിയപ്പോൾ
നിത്യമാം നിൻ രക്ഷ നേടുവാനാകുമോ?
എങ്കിലും നീയെന്നെ തേടി വന്നു
നിത്യമാം ആനന്ദം എനിക്കു നൽകി
Verse 3അനുതാപഹൃദയം എന്നിലില്ല
ഈ ലോക നൻമയിൽ ഓടിടുമ്പോൾ
നിത്യമാം ആനന്ദം നേടുവാനാകുമോ?
എങ്കിലും നീയെന്നെ തേടിവന്നു
നിത്യമാം ആനന്ദം എനിക്കു നൽകി
Verse 4ഇരുളാം പാപം മൂടിയ ലോകെ
കുരുടനായ് ഓടിയതോർത്തിടുമ്പോൾ
നിത്യമാം നിൻസ്നേഹം നേടുവാനാകുമോ?
എങ്കിലും നീയെന്നെ തേടിവന്നു
നിത്യമാം ആനന്ദം എനിക്കു നൽകി
Verse 1sarvanaathaa nee illaathilla
en jeevanil nanmakalonnum
ninne pirinjaal pinnennilenth?
nee thanneyaanente sarvaswavum
Verse 2jeevithathil njaan ninne marannu
swarthanaay maathram maariyappol
nithyamaam nin raksha neduvaanaakumo?
enkilum neeyenne thedi vannu
nithyamaam aanandam enikku nalki
Verse 3anuthaapahridayam ennililla
ee loka nanmayil odidumpol
nithyamaam aanandam neduvaanaakumo?
enkilum neeyenne thedivannu
nithyamaam aanandam enikku nalki
Verse 4irulaam paapam moodiya loke
kurudanaay odiyathorthidumpol
nithyamaam ninsneham neduvaanaakumo?
enkilum neeyenne thedivannu
nithyamaam aanandam enikku nalki
Download Song