Sarvatthin raajanaam - Come every joyful
Verse 1സർവ്വത്തിൻ രാജനാം ദൈവത്തെ വന്ദിപ്പിൻ
മർത്യരേ, മഹത്വം അവന്നു കൊടുപ്പിൻ
Verse 2സൽസ്വരത്തെ ഉയർത്തുവിൻ
ആഘോഷത്തോടെ പാടുവിൻ
Verse 3മശിഹാ രക്ഷകൻ നമ്മെ വീണ്ടെടുത്തു
എല്ലാ ലോകങ്ങളിൽ ഇപ്പോഴും വാഴുന്നു
Verse 4തൻ രാജത്വം നിൽക്കും താൻ നീതി ചെയ്യുന്നു
താക്കോലും ചെങ്കോലും തൻ കയ്യിൽ ആകുന്നു
Verse 5ഒടുക്കത്തെ നാളിൽ കാഹളം ധ്വനിക്കും
ശവക്കുഴികളിൽ മരിച്ചവർ കേൾക്കും;
ന്യായവിധി കൈക്കൊള്ളുവാൻ
അവർ ഉയിർത്തെഴുന്നേൽക്കും
Verse 6ആശയോടിരിപ്പിൻ യേശു അപ്പോൾ വരും
സ്വർഗത്തിൽ ഇരിപ്പാൻ നമ്മെ സ്വീകരിക്കും;
അവിടെയുള്ള ഭാഗ്യവും
നാം എന്നും അനുഭവിക്കും
Verse 1sarvvathin raajanaam daivathe vandippin
marthyare, mahathwam avannu koduppin
Verse 2salswarathe uyarththuvin
aaghoshaththode paaduvin
Verse 3mashiha rakshakan namme veendeduththu
ellaa lokangalil ippozhum vaazhunnu;-
Verse 4than raajathwam nilkkum thaan neethi cheyyunnu
thaakkolum chenkolum than kayyil aakunnu;-
Verse 5odukkaththa naalil kaahalam dhwanikkum
shavakkuzhikalil marichchavar kelkkum;
nyaayavidhi kaikolluvaan
avar uyirthezunnelkkum;-
Verse 6aashayodirippin yeshu appol varum
swarggaththil irippaan namme sweekarikkum;
avideyulla bhaagyavum
naam ennum anubhavikkum;-
Download Song