Sarvavum srishticha karthave
Verse 1സർവ്വവും സൃഷ്ടിച്ച കർത്താവേ നിൻ
ഭൂവിലെ വാസത്തെ ഓർക്കുന്നു ഞാൻ
Verse 2ദരിദ്രനായി തീർന്നഹെ നിൻ കൃപയിൽ
തിരിച്ചുവരുത്തുവാനായി മർത്യരെ
പെരുത്തദുഃഖം നിനക്കിങ്ങുവന്നു
ഞെരുക്കങ്ങളനവധി അനുഭവിച്ചു
Verse 3പാപത്താൽ ദൈവത്തിൻ വൈരികളായി
ശാപത്തിലകപ്പെട്ടു മനുജർക്കായി
പാപത്തിൻ ഭാരങ്ങളേറ്റിടുവാൻ
ദസന്റെ രൂപത്തെ എടുത്തതു നീ
Verse 4മരണത്തെ രുചിച്ചു നീ ക്രൂശിലെന്റെ
നരകത്തിൻ ദുരിതങ്ങൾ നീക്കീടുവാൻ
കരുണയിൻ വൻനദി യേശുപരാ
കരയിച്ചു പാപിയിൻദുരിതം നിന്നെ
Verse 5നിൻ മഹാ സ്നേഹം ഞാനോർത്തിടാതെ
അന്ധനായി പാപത്തിൽ ജീവിച്ചയ്യോ
സ്നേഹമുള്ളേശുവെന്നരികിൽ വന്നു
പാപത്തെ നീക്കിത്തൻ മാർവിലാക്കി
Verse 6ആടുകൾക്കിടയനാമേശുവേ നീ
അടിയനെ ദിനം തോറും നടത്തണമേ
പച്ചമേച്ചിൽ സ്ഥലമെനിക്കു നൽകീ-
ട്ടിമ്പമായി ദിനംതോറും നടത്തണമേ
Verse 7മരണത്തോളം നിന്നിൽ വിശ്വസ്തനായി
പാർക്കുവാനെന്നെ നീ കാക്കണമേ
തിരുമേനിയെഴുന്നെള്ളി വെളിപ്പെടുമ്പോ-
ളരികിലീ അടിയനും കാണണമേ
Verse 1sarvvavum srishticcha kartthaave nin
bhoovile vaasatthe orrkkunnu njaan
Verse 2daridranaayi theernnahe nin kripayil
thiricchu varutthuvaanaayi marthyare
peruttha dukham ninakkinguvannu
njerukkngalanavadhi anubhavicchu;-
Verse 3paapatthaal daivatthin vairikalaayi
shaapatthil akappettu manujarkkaayi
paapatthin bhaarngal ettiduvaan
dasante roopatthe edutthathu nee;-
Verse 4maranatthe ruchicchu nee krooshilente
narakatthin durithngal neekkeeduvaan
karunayin vananadi yeshuparaa
karayicchu paapiyinaduritham ninne;-
Verse 5nin mahaa sneham njaanortthidaathe
andhanaayi paapatthil jeevicchayyo
snehamulleshuvennarikil vannu
paapatthe neekkitthan maarvilaakki;-
Verse 6aadukalkkidayanaameshuve nee
adiyane dinam thorum nadatthaname
pacchamechchil sthhalamenikku nalkee-
ttimpamaayi dinamthorum nadatthaname;-
Verse 7maranattholam ninnil vishvasthanaayi
paarkkuvaanenne nee kaakkaname
thirumeniyezhunnelli velippedumpo-
larikilee adiyanum kaananame;-
Download Song