Sathya namaskaarikalaam njangal
Verse 1സത്യനമസ്കാരികളാം ഞങ്ങൾ
ആത്മാവിലും സത്യത്തിലും
ആരാധിക്കുന്ന ഈ ജനത്തിൻ മദ്ധ്യേ
നാഥൻ വസിച്ചിടുന്നു
Verse 2പാപികൾക്കു രക്ഷ നൽകും പരിശുദ്ധനേ
രോഗത്തിൻ വിമുക്തി നൽകും സ്നേഹനാഥനേ
ആത്മശക്തിയാൽ നിറഞ്ഞു ആരാധിക്കുവാൻ
ദേഹം ദേഹിയാത്മാവേ സമർപ്പിച്ചിടുന്നു
Verse 3അക്ഷരത്തിന്റെ പഴക്കത്തിലല്ല
ആത്മാവിന്റെ പുതുക്കത്തിൽ തന്നെ
ആത്മാവാം ദൈവത്തെ ആരാധിക്കുവാൻ
എന്നാത്മാവു വാഞ്ചിച്ചിടുമെന്നെന്നുമേ
Verse 4സത്യ ആരാധന നിത്യമാകയാൽ
നിത്യതയിലും അങ്ങേ ആരാധിക്കുവാൻ
നിത്യനാടിനായി നോക്കി പാർത്തിടുന്നിതാ
സത്യ പാതയിൽ യാത്രചെയ്തിടുന്നു
Verse 1Sathyanamaskarikalam njangal
Aathmaavilum sathyathilum
Aaradhikkunna ee janathin madhye
Naadhan vasichidunnu
Verse 2Paapikalkku raksha nalkum parishudhane
Rogathin vimukthi nalkum snehanaadhane
Aathmashakthiyaal niranju aaraadhikkuvaan
Deham dehiyaathmaave samarpichidunnu
Verse 3Aksharathinte pazhakkathilalla
Aathmaavinte puthukkathil thanne
Aathmaavaam daivathe aaraadhikkuvaan
Ennaathmaavu vaanchichidumennennume
Verse 4Sathya aaraadhana nithyamaakayaal
Nithyathayilum ange aaraadhikkuvaan
Nithyanaadinaayi nokki paarthidunnitha
Sathya paathayil yaathra cheythidunnu;-
Download Song