Sathya sabhaapathi yeshuve nithyam
Verse 1സത്യസഭാപതി യേശുവേ! നിത്യം ജയിക്ക കൃപാനിധേ!
സ്തുത്യർഹമായ നിൻ നാമത്തെ മർത്യരെല്ലാം ഭജിച്ചിടട്ടെ
Verse 2സീമയറ്റുള്ള നിൻ പ്രേമവും ആമയം നീക്കും പ്രസാദവും
ഭൂമയർ കണ്ടു തൃപ്പാദത്തിൽ താമസമെന്യേ വീണിടട്ടെ
Verse 3ക്ഷീണിച്ച നിന്നവകാശമീ ക്ഷേണിയിലെങ്ങുമുണർന്നിടാൻ
ആണിപ്പഴുതുളള പാണിയാൽ പ്രീണിച്ചനുഗ്രഹിക്കണമേ
Verse 4മന്ദമായ് നല്ലിളം പുല്ലിൽ വീഴുന്ന ഹിമകണസന്നിഭം
സുന്ദരമാം മൊഴി ജീവന്നാനന്ദം വളർത്തട്ടെ ഞങ്ങളിൽ
Verse 5ലെബാനോനിന്റെ മഹത്ത്വവും കർമ്മലിൻ സൽഫലപൂർത്തിയും
ശാരോൻഗിരിയുടെ ശോഭയും നിൻ ജനത്തിനു നൽകേണമേ
Verse 6ഭംഗമില്ലാത്ത പ്രത്യാശയിൽ തുംഗമോദേനയിജ്ജീവിത-
രംഗം സുമംഗളമാക്കുവാൻ സംഗതിയാക്കുക നായക!
Verse 1Sathyasabhaapathi yeshuve! Nithyam jayikka kripaanidhe!
Sthuthyarhamaaya nin naamathe marthyarellaam bhajichidatte
Verse 2Seemayattulla nin premavum aamayam neekkum prasaadavum
Bhoomayar kandu thrippaadathil thaamasamenye veenidatte;-
Verse 3Ksheenicha ninnavakaashamee ksheniyilengumunarnnidaan
Aanippazhuthulla paaniyaal preenichanugrahikkaname;-
Verse 4Mandamaay nallilam pullil veezhunna himakanasannibham
Sundaramaam mozhi jeevannaanandam valarthatte njangalil;-
Verse 5Lebaanoninte mahathwavum karmmalin salphalapoorthiyum
Shaaron giriyude shobhayum nin janathinu nalkename;-
Verse 6Bhangamillaatha prathyaashayil thungamodenaijjeevitha-
rangam sumangalamaakkuvaan sangathiyaakkuka naayaka!;-
Download Song