Verse 1സത്യ വേദമൊന്നു മാത്രമെത്ര ശ്രേഷ്ഠമേ
ക്രിസ്തനെ വെളിപ്പെത്തിടുന്ന സാക്ഷ്യമേ
നിത്യജീവമന്നയാമതെന്റെ ഭക്ഷ്യമേ
യുക്തിവാദമൊക്കെയുമെനിക്കലക്ഷ്യമേ
Verse 2വാനിലും ധരിത്രിതന്നിലും പ്രധാനമേ
തേനിലും സുമാധുര്യം തരുന്ന പാനമേ
പൊന്നിലും വിലപ്പെടുന്ന ദൈവദാനമേ
മന്നിലന്യഗ്രന്ഥമില്ലിതിൻ സമാനമേ
Verse 3ആഴമായ് നിനപ്പവർക്കിതത്യഗാധമേ
ഏഴകൾക്കുമേകിടുന്നു ദിവ്യബോധമേ
പാതയിൽ പ്രകാശമേകിടുന്ന ദീപമേ
സാദമേറിടുന്നവർക്കു ജീവപൂപമേ
Verse 4സങ്കടത്തിലാശ്വാസിക്കത്തക്ക വാക്യമേ
സന്തതം സമാദരിക്കിലെത്ര സൗഖ്യമേ
സംശയിച്ചിടേണ്ട തെല്ലു മാത്രയോഗ്യമേ
സമ്മതിച്ചനുസരിപ്പവർക്കു ഭാഗ്യമേ
Verse 5ശത്രുവെ ജയിച്ചടക്കുവാൻ കൃപാണമേ
സത്യമാദരിക്കുവോർക്കു സൽപ്രമാണമേ
നിത്യവും സമസ്തരും പഠിച്ചിടേണമേ
സത്യപാത ക്രിസ്തുനാഥനെന്നു കാണുമേ
Verse 1sathya vedamonnu maathramethra shreshdtame
kristhane velippetthidunna saakshyame
nithyajeevamannayaamathente bhakshyame
yukthivaadamokkeyumenikkalakshyame
Verse 2vaanilum dharithrithannilum pradhaaname
thenilum sumaadhuryam tharunna paaname
ponnilum vilappedunna daivadaaname
mannilanyagranthhamillithin samaaname
Verse 3aazhamaay ninappavarkkithathyagaadhame
ezhakalkkumekidunnu divyabodhame
paathayil prakaashamekidunna deepame
saadameridunnavarkku jeevapoopame
Verse 4sangkadatthilaashvaasikkaththakka vaakyame
santhatham samaadarikkilethra saukhyame
samshayicchidenda thellu maathrayogyame
sammathicchanusarippavarkku bhaagyame
Verse 5shathruve jayicchadakkuvaan kripaaname
sathyamaadarikkuvorkku salpramaaname
nithyavum samastharum padticchidename
sathyapaatha kristhunaathhanennu kaanume
Download Song