Verse 1സൗന്ദര്യ പൂർണ്ണനാം പ്രാണപ്രിയ അങ്ങേ
എങ്ങനെ ഏഴ ഞാൻ വർണിച്ചീടും
കോടാകോടി ദൂതർ പാടി സ്തുതിക്കുമ്പോൾ
ഏഴയ്ക്കു നൽകാനീ സ്നേഹം മാത്രം
Verse 2സൗന്ദര്യ പൂർണ്ണൻ യേശു
സർവാംഗ സുന്ദരൻ യേശു
എൻ ആദ്യ പ്രേമം യേശു
എൻ ജീവ കാരണൻ യേശു
Verse 3ഉലകത്തിൽ ആരും ഇതുപോലെ എന്നെ
അറിഞ്ഞതില്ലേ തെല്ലും കനിഞ്ഞതില്ലേ
അഴകൊന്നും ഇല്ലാത്ത അർഹത ഇല്ലാത്ത
ഏഴയെനിക്കായ് തൻ ഉയിർ കൊടുത്തേ
Verse 4കാൽവറി ക്രൂശിൽ തിരുനിണം എഴുതിയ
പ്രണയ കാവ്യം എൻ മനം കവർന്നേ
ജീവിത യാത്രയിൻ പാതകളിൽ നാഥൻ
വചന പുഷ്പങ്ങളുമായ് കാത്തു നിന്നേ
Verse 5നിത്യതയോളം സ്നേഹിച്ചിടാമെന്ന
ഉടമ്പടിയിൽ ഞാൻ കരം കൊടുത്തേ
നിത്യത മുഴുവൻ പാടിയാലും മമ
പ്രാണപ്രിയൻ സ്തുതി തീരുകില്ല
Verse 1saundarya poornnanaam praanapriya ange
engne ezha njaan varniccheedum
kodaakodi doothar paadi sthuthikkumpol
ezhaykku nalkaanee sneham maathram
Verse 2saundarya poornnan yeshu
sarvaamga sundaran yeshu
en aadya premam yeshu
en jeeva kaaranan yeshu
Verse 3ulakatthil aarum ethupole enne
arinjnjathille thellum kaninjnjathille
azhakonnum illaattha arhatha illaattha
ezhayenikkaay than uyir kodutthe;-
Verse 4kaalvari krooshil thiruninam ezhuthiya
pranaya kaavyam en manam kavarnne
jeevitha yaathrayin paathakalil nathhan
vachana pushpngalumaay kaatthu ninne;-
Verse 5nithyathayolam snehicchidaamenna
udampadiyil njaan karam kodutthe
nithyatha muzhuvan paadiyaalum mama
praanapriyan sthuthi theerukilla;-
Download Song