Seeyon manavalanen kanthanay
Use this song in StageFlo
Looking through lyrics right now? Open StageFlo to search and present LyricFront songs during your live set.
Verse 1 സീയോൻ മണവാളനെൻ കാന്തനായ് വന്നീടുവാൻ
കാലങ്ങളെത്ര കാത്തീടേണം(2)
ആ നാളും നാഴികയും ഞാൻ നോക്കി(2)
പാരം കൊതിച്ചിടുന്നേൻ കൺകളിപ്പാരിതിൽ (2)
ഹാ എന്നു തീർന്നിടുമെന്നാശ
Verse 2 പാപത്തിലായിടുന്ന കാലത്തിലെൻ ദുരിതം
ആകെയും തീർത്തതാമെൻ കാന്തൻ(2)
തന്നാത്മാവാലെന്നുള്ളം നിറച്ചോൻ(2)
തൻകൂടെ ചേർത്തീടുമെന്നച്ചാരം തന്നെനിക്ക്(2)
പങ്കമകറ്റിയെന്നെ കാക്കും
Verse 3 നിൻ പ്രേമം കണ്ടതിൽ പിന്നെൻ പ്രേമമായതെല്ലാം
നിൻപേർക്കായ് തന്നീടുവാനാശ(2)
എനിക്കേറുന്നെന്നുള്ളമതിലെന്നും(2)
നിൻ പേർക്കായ് ജീവനെത്തന്നെൻ(2)
പ്രാണൻ ത്രാണനം ചെയ്തെൻപേറും പ്രാണനാഥനേശു
Verse 4 വാനത്തിൽ കേൾക്കുമേ ഞാനാനന്ദമായൊരുനാൾ
പ്രാണപ്രിയൻ ധ്വനിക്കും ശബ്ദം(2)
ആ നേരം പറന്നുപോം ഞാൻ വാനിൽ(2)
ഹായെന്റെ പ്രിയനുമായ് ചേർന്നിടുന്നെന്നുമേ ഞാൻ(2)
ആരാൽ വർണ്ണിച്ചീടാമെൻ ഭാഗ്യം
Verse 5 പതിനായിരങ്ങളിലും പാവനനായിടുന്നെൻ
സർവ്വാംഗസുന്ദരനാം കാന്താ(2)
നിൻ പ്രേമം എനിക്കു തന്നിടേണം(2)
നിത്യവും ചുംബിച്ചിടാൻ തങ്കതിരുമുഖത്തെ(2)
ഭാഗ്യമെനിക്കു തന്നിടേണം
Verse 1 seeyon manavalanen kanthanay vanneduvan
kalangalethra katheedenam
haa nalum nazhikayum njaan nokki
param kothichidunnen kankalipparithil
haa ennu thernnidumennasha
Verse 2 papathilayidunna kalathilen duritham
aakeyum therthathamen kanthan
thannathmavalennullam nirachon
thankoode cherthedumennachaaram thannenikke
pankamakatiyenne kakkum;-
Verse 3 nin premam kandathil pinnen premamayathellam
ninperkkay thanneduvanaasha
enikkerunnennullamathilennum
nin perkkay jevanethannen
pranan thrananam cheythenperum prananathaneshu;-
Verse 4 vanathil kelkkume njananandamayorunaal
praanapriyan dhvanikkum shabdam
aa neram parannupom njaan vanil
haayente priyanumay chernnidunnennume njaan
aaral varnnicheedamen bhagyam;-
Verse 5 pathinayirangalilum pavananayidunnen
sarvamgasundaranam kanthaa(2)
nin premam enikku thannidenam(2)
nithyavum chumbichidaan thanka thirumukhathe(2)
bhagyamenikku thannidenam;-
Share
Download Song
Cancel
Download