LyricFront

Seeyon prayaanam enthaanandam

  • Save
  • Add to setlist
  • Present
  • Share
  • Download
  • Malayalam
  • English
  • Both
  • R
  • B
Chords
Verse 1
സീയോൻ പ്രയാണമെന്താനന്ദമാനന്ദം തിരുസീയോനിൽ ചെന്നെത്തും പ്രഭാദിനം പ്രാഗൽഭ്യമേറുന്നീ ജീവിത യാത്രയിൽ പ്രമോദത്താലുള്ളം തുള്ളുന്നനുദിനം
Verse 2
പാതയിൽ ദുർഘട വൈഷമ്യ മേടുകൾ മാർഗ്ഗ തടസ്സമായണിനിരക്കിലും കുതിക്കും ഞാനവയ്-ക്കേറ്റം മീതേകൂടി ലക്ഷ്യം തെറ്റാതെ ഞാൻ മോക്ഷപുരിയെത്തും
Verse 3
പിൻതിരിക്കില്ലൊരു ബ്രഹ്മാണ്ഡ ശക്തിയും ക്രിസ്തീയ ജീവിത പോരാട്ട വേളയിൽ പ്രതിദിനം വിജയം കൈവരിക്കുവാൻ പ്രിയനെ നോക്കി ഞാൻ മുന്നേറിയോടിടും
Verse 4
പ്രത്യാശ നൽകുന്ന ഭാവിയെ നോക്കി ഞാൻ പുഞ്ചിരി തൂകിടും നിരാശയെന്നിയെ നൃത്തം ചെയ്തിടും ഞാൻ തിരുസീയോനെയോ- ർത്തത്യാർത്തി പൂണ്ടവിടോടിയെത്തീടുമെ
Verse 5
സർവ്വ സമൃദ്ധിയിൻ ഫലം നിറഞ്ഞതാം ജീവവൃക്ഷമവിടനന്തമാകയാൽ മാസംതോറും നൽകും നവീന ഭോജനം മാറ്റമതിനൊരു കാലത്തും വന്നിടാ
Verse 6
സ്വർഗ്ഗീയ വാഗ്ദത്ത കനാനിലെത്തിടാൻ വിദൂരമില്ലിനിയൽപദൂരം മാത്രം കണ്ണിമയ്ക്കും സമയത്തിൻ മുൻപെത്തിടാം സമാശ്വസിച്ചീടാം മമ പ്രിയനുമായ്

Add to Setlist

Create New Set

Login required

You must login to download songs. Would you like to login now?