Seeyon prayaanam enthaanandam
Verse 1സീയോൻ പ്രയാണമെന്താനന്ദമാനന്ദം
തിരുസീയോനിൽ ചെന്നെത്തും പ്രഭാദിനം
പ്രാഗൽഭ്യമേറുന്നീ ജീവിത യാത്രയിൽ
പ്രമോദത്താലുള്ളം തുള്ളുന്നനുദിനം
Verse 2പാതയിൽ ദുർഘട വൈഷമ്യ മേടുകൾ
മാർഗ്ഗ തടസ്സമായണിനിരക്കിലും
കുതിക്കും ഞാനവയ്-ക്കേറ്റം മീതേകൂടി
ലക്ഷ്യം തെറ്റാതെ ഞാൻ മോക്ഷപുരിയെത്തും
Verse 3പിൻതിരിക്കില്ലൊരു ബ്രഹ്മാണ്ഡ ശക്തിയും
ക്രിസ്തീയ ജീവിത പോരാട്ട വേളയിൽ
പ്രതിദിനം വിജയം കൈവരിക്കുവാൻ
പ്രിയനെ നോക്കി ഞാൻ മുന്നേറിയോടിടും
Verse 4പ്രത്യാശ നൽകുന്ന ഭാവിയെ നോക്കി ഞാൻ
പുഞ്ചിരി തൂകിടും നിരാശയെന്നിയെ
നൃത്തം ചെയ്തിടും ഞാൻ തിരുസീയോനെയോ-
ർത്തത്യാർത്തി പൂണ്ടവിടോടിയെത്തീടുമെ
Verse 5സർവ്വ സമൃദ്ധിയിൻ ഫലം നിറഞ്ഞതാം
ജീവവൃക്ഷമവിടനന്തമാകയാൽ
മാസംതോറും നൽകും നവീന ഭോജനം
മാറ്റമതിനൊരു കാലത്തും വന്നിടാ
Verse 6സ്വർഗ്ഗീയ വാഗ്ദത്ത കനാനിലെത്തിടാൻ
വിദൂരമില്ലിനിയൽപദൂരം മാത്രം
കണ്ണിമയ്ക്കും സമയത്തിൻ മുൻപെത്തിടാം
സമാശ്വസിച്ചീടാം മമ പ്രിയനുമായ്
Verse 1seeyon prayaanam enthaanandam'aanandam
thiru seeyonil chenn'etthum prabhaadinam
praagalbhyam'erunnee jeevitha yaathrayil
pramodatthaal ullam thullunn'anudinam
Verse 2paathayil durghada vaishamya medukal
maargga thadassamaay aninirakkilum
kuthikkum njaanavay-kkettm meethekoodi
lakshyam thettaathe njaan moksha puriyetthum;-
Verse 3pinathiri'kkilloru brahmaanda shakthiyum
kristheeya jeevitha poraatta velayil
prathidinam vijayam kaivari'kkuvaan
priyane nokki njaan munneri'yodidum;-
Verse 4prathyaasha nalkunna bhaaviye nokki njaan
punjchiri thookidum niraashayenniye
nrittham cheythidum njaan thiruseeyoneyo-
rtthathyaarththi poondavidodiyettheedume;-
Verse 5sarvva samriddhiyin phalam niranjnjathaam
jeevavrikshamavidananthamaakayaal
maasamthorum nalkum naveena bhojanam
maattmathinoru kaalatthum vannidaa;-
Verse 6swarggeeya vaagdattha kanaanil etthidaan
vidooramillini'yalpadooram maathram
kannimaykkum samayatthin munap'etthidaam
samaashva'siccheedaam mama priyanumaay;-
Download Song