Seeyon sanjchari njaan yeshuvil chaari
Verse 1സീയോൻ സഞ്ചാരി ഞാൻ
യേശുവിൽ ചാരി ഞാൻ
പോകുന്നു കുരിശിന്റെ പാതയിൽ
Verse 2മോക്ഷയാത്രയാണിത് ഞാൻ നടപ്പത്
കാഴ്ചയാലെയല്ല വിശ്വാസത്താലെയാം
വീഴ്ചകൾ താഴ്ചകൾ വന്നിടും വേളയിൽ
രക്ഷകൻ കൈകളിൽ താങ്ങിടും
Verse 3ലോകമേതും യോഗ്യം അല്ലെനിക്കതാൽ
ശോകമില്ല ഭാഗ്യം ഉണ്ടു ക്രിസ്തുവിൽ
നാഥനു മുൾമുടി നൽകിയ ലോകമേ
നീ തരും പേരെനിക്കെന്തിനായ്
Verse 4സാക്ഷികൾ സമൂഹം എന്റെ ചുറ്റിലും
നിൽക്കുന്നായിരങ്ങൾ ആകയാലെ ഞാൻ
ഭാരവും പാപവും വിട്ടു ഞാനോടുമാ
ന്നേരവും യേശുവെ നോക്കിടും
Verse 5എന്നെ നേടുന്ന സന്തോഷമോർത്തതാൽ
നിന്ദകൾ സഹിച്ചു മരിച്ച നാഥനെ
ധ്യാനിച്ചും മാനിച്ചും സേവിച്ചും പോകയിൽ
ക്ഷീണമെന്തെന്നറികില്ല ഞാൻ
Verse 6ബാലശിക്ഷ നൽകുമെന്നപ്പനെങ്കിലും
ചേലെഴും തൻ സ്നേഹം കുറഞ്ഞു-പോയിടാ
നന്മയേ തൻകരം നൽകുമെന്നീശനിൽ
എന്മനം വിശ്രമം നേടിടും
Verse 1seeyon sanjchari njaan yeshuvil chaari njaan
pokunnu kurishinte paathayil
Verse 2moksha’yathrayanithe njaan nadappathe
kazhchayaleyalla vishvasathaleyaam
vezhchakal thazhchakal vanidum velayil
rakshaken kayikalil thangidum;-
Verse 3lokamethum yogyam allenikkathaal
shokamilla bhagyam undu kristhuvil
nathhanu mulmudi nalkiya lokame
nee tharum perenikkenthinnayi;-
Verse 4sakshikal samuham ente chuttilum
nilkkunnaayirangal aakeyaale njaan
bharavum papavum vittu njaan oduma-
nneravum yeshuve nokkidum;-
Verse 5enne nedunna santhosham orthathal
nindakal sahichu maricha nathhane
dhyanichum manichum sevichum pokayil
kshenam’enthennarikkilla njaan;-
Verse 6balashiksha nalkum ennappanenkilum
chelezhum than sneham kuranju poyida
nanmaye than karam nalkumenneshanil
enmanam vishramam nedidum;-
Download Song