Seeyon sanjcharikale aanandippin kahala
Verse 1സീയോൻ സഞ്ചാരികളെ ആനന്ദിപ്പിൻ
കാഹളധ്വനി വിണ്ണിൽ കേട്ടിടാറായ്
മേഘത്തിൽ നമ്മെയും ചേർത്തിടാറായ്
Verse 2ആയിരമായിരം വിശുദ്ധരുമായ്
കാന്തനാം കർത്താവു വന്നിടുമേ
ആർത്തിയോടവനായ് കാത്തിടാമേ
Verse 3നാസ്തികരായ് പലരും നീങ്ങിടുമ്പോൾ
ക്രൂശിന്റെ വൈരികളായിടുമ്പോൾ
ക്രൂശതിൻ സാക്ഷ്യങ്ങളോതിടാമേ
Verse 4വാനഗോളങ്ങളെല്ലാം കീഴ്പ്പെടുത്താൻ
മാനവരാകവേ വെമ്പിടുമ്പോൾ
വാനാധിവാനമെൻ അധിവാസമേ
Verse 5ജാതികൾ രാജ്യങ്ങളുണർന്നിടുന്നേ
യൂദർ തൻ രാഷ്ട്രവും പുതുക്കിടുന്നേ
ആകയാൽ സഭയേ നീ ഉണർന്നിടുക
Verse 6തേജസ്സിൻ പുത്രരെ കണ്ടിടുവാൻ
സൃഷ്ടികളേകമായ് ഞരങ്ങിടുമ്പോൾ
ആത്മാവിലൊന്നായ് നാം ഞരങ്ങിടാമേ
Verse 7വാഗ്ദത്തം അഖിലവും നിറവേറുന്നേ
സീയോനിൽ പണി വേഗം തീർന്നിടുമേ
തേജസ്സിൻ കാന്തനും വെളിപ്പെടുമേ
Verse 1seeyon sanjcharikale aanandippin
kahaladhvani vinnil kettidaraay
meghathil nammeyum cherthidaraay
Verse 2aayiram aayiram vishuddharumayi
kanthanam karthavu vannidume
aarthiyode avanayi kathidame
Verse 3nasthikarayi palarum neengidumpol
krushinte vairikal aayidumpol
krushathin sakshyangal othidame;-
Verse 4Vana’golangalellam kezhppeduthan
manavarakave vempidumpol
vanadhi’vanamen adhivasame;-
Verse 5jathikal rajyangal unarnnidunne
yudar than rashtravum puthukkidunne
aakayal sabhaye nee unarnniduka;-
Verse 6thejassin puthrare kandiduvan
srishtikalekamayi njarangidumpol
aathmavil onnayi naam njarangidame;-
Verse 7vagdatham akhilavum niraverunne
seeyonil pani vegam thernnidume
thejassin kanthanum velippedume;-
Download Song