Seeyone nee unarnezhunelkuka shalem
Verse 1സീയോനെ നീ ഉണർന്നെഴുന്നേൽക്കുക
ശാലേം രാജനിതാ വരുവാറായ്
ശീലഗുണമുള്ള സ്നേഹസ്വരൂപൻ
ആകാശമേഘത്തിലെഴുന്നെള്ളിവരുമേ
Verse 2:
പകലുള്ള കാലങ്ങളണഞ്ഞണഞ്ഞുപോയ്
കൂരിരുൾ നാളുകളടുത്തടുത്തേ
ഝടുതിയായ് ജീവിതം പുതുക്കി നിന്നീടുകിൽ
ഉടലോടെ പ്രിയനെ എതിരേൽപ്പാൻ പോകാം
Verse 3:
കഷ്ടതയില്ലാത്ത നാളുവന്നടുത്തേ
തുഷ്ടിയായ് ജീവിതം ചെയ്തിടാമേ
ദുഷ്ടലോകത്തെ വെറുത്തു വിട്ടീടുകിൽ
ഇഷ്ടമോടേശുവിൻ കൂടെ വസിക്കാം
Verse 4:
അന്ധത ഇല്ലാത്ത നാളു വന്നടുത്തേ
സാന്ത്വന ജീവിതം ചെയ്തിടാമേ
അന്ധകാരപ്രഭു വെളിപ്പെടും മുമ്പേ
സന്തോഷമാർഗ്ഗത്തിൽ ഗമിച്ചിടുമേ നാം
Verse 5:
തിരുസഭയെ നിൻ ദീപങ്ങളെന്നുമേ
സൂര്യപ്രഭപോൽ വിളങ്ങിടട്ടെ
മഹിമയിൻ തേജസ്സിൽ എഴുന്നള്ളിവരുമ്പോൾ
മണവാളനോടു നാം മറുരൂപമാകാൻ
Verse 6:
സൈന്യബലത്താൽ രാജ്യങ്ങളാകവേ
തകർന്നുടഞ്ഞീടുന്നു ദിനംദിനമായ്
സൈന്യത്തിൻ ശക്തിയാൽ ഒന്നിനാലുമല്ല
ആത്മബലത്താൽ ജയമെടുക്കേണം
Verse 1seeyone nee unarnnezhunnelkkuka
shaalem raajanithaa varuvaaraay
sheelagunamulla sneha svaroopan
aakaasha meghatthilezhunnellivarume;-
Verse 2pakalulla kaalngal ananjnjananjnjupoy
koorirul naalukaladutthadutthe
jhaduthiyaay jeevitham puthukki ninneedukil
udalode priyane ethirelppaan pokaam;-
Verse 3kashdathayillaattha naalu vannadutthe
thushdiyaay jeevitham cheythidaame
dushda lokatthe verutthu vitteedukil
ishtamodeshuvin koode vasikkaam;-
Verse 4andhatha ellaattha naalu vannadutthe
saanthvana jeevitham cheythidaame
andhakaaraprabhu velippedum mumpe
santhoshamaarggatthil gamicchidume naam;-
Verse 5thirusabhaye nin deepngalennume
sooryaprabhapol vilngidtte
mahimayin thejassil ezhunnallivarumpol
manavaalanodu naam maruroopamaakaan;-
Verse 6sainyabalatthaal raajyngalaakave
thakarnnudanjnjeedunnu dinam dinamaay
sainyatthin shakthiyaal onninaalumalla
aathmabalatthaal jayamedukkenam;-
Download Song