Seeyonin paradeshikale naam
Verse 1സീയോനിൻ പരദേശികളേ നാം
ഉയർത്തിടുവിൻ കൊടിയെ
ആനന്ദത്തോടെ ആത്മപ്രിയനെ ഗാനം മുഴക്കി
ക്കൊണ്ടെതിരേൽക്കാം നമുക്ക്
Verse 2ബേതലഹേം മുതൽ കാൽവറിയോളം
പാദങ്ങൾ പതിഞ്ഞിട്ടുണ്ടേ
പാദം വയ്ക്കേണം ലാക്കിലേക്കോടണം
മാതൃക നൽകിയൊരേശുവിൻ പിൻമ്പേ
Verse 3കഷ്ടതയനുഭവിച്ചേശുമഹേശൻ
വഴി നമുക്കൊരുക്കിയല്ലോ
ഇടുക്കം ഞെരുക്കമുള്ളീവഴി പോകണം
മടിച്ചുനിൽക്കാതെ മാർഗമദ്ധ്യത്തിൽ
Verse 4ഭാരം സകലവും പാപമശേഷവും
പരിത്യജിച്ചീടുക നാം
വിശ്വാസപൂർത്തി വരുത്തുന്ന നായകൻ
യേശുവെ തന്നെ നോക്കുക സ്ഥിരമായ്
Verse 5പരദേശികളേ വീണ്ടെടുത്തോരേ
ജയഘോഷം പാടിടുവിൻ
ആർപ്പിടുവിൻ ഹല്ലേലുയ്യാ പാടുവിൻ
കർത്തനാം യേശുവെ ഓർത്തു ഗമിപ്പിൻ
Verse 6സീയോൻ നഗരിയിൽ മിന്നുന്ന ഗോപുരം
ദൂരത്തായ് കാണുന്നുണ്ടേ
ദൂതന്മാർ ദൈവത്തെ സ്തുതിക്കുന്ന ശബ്ദം
മോദമായ് കേൾക്കുന്നു വേഗം ഗമിക്കാം
Verse 1Seeyonin paradeshikale naam
Uyarthiduvin kodiye
aanandathode aathma priyane gaanam muzhakki
kkondethirelkkaam namukke
Verse 2bethalahem muthal kaalvariyolam
paadangal pathinjittunde
paadam vaykkenam laakkilekkodanam
maathruka nalkiyoreshuvin pinmpe;-
Verse 3kashdatha anubhavicheshumaheshan
vazhi namukkorukkiyallo
idukkam njerukkamullevazhi pokanam
madichunilkkathe maargamaddhyathil;-
Verse 4bhaaram sakalavum paapamasheshavum
Parithyajicheduka naam
Vishvasapoorthi varuthunna naayakan
Yeshuve thanne nokkuka sthhiramaay;-
Verse 5paradeshikale vendeduthore
Jaya ghosham paadiduvin
aarppiduvin halleluyyaa paaduvin
karthanaam yeshuve orthu gamippin;-
Verse 6seeyon nagariyil minnunna gopuram
doorathaay kaanunnunde
doothanmar daivathe sthuthikkunna shabdam
modamay kelkkunnu vegam gamikkaam;-
Download Song