Verse 1സേനയിൻ യഹോവയേ നീ
വാനസേനയോടെഴുന്ന-
ള്ളേണമേ ശാലേമിതിൽ
സീനയെന്ന മാമലയിൽ
വാനസേനയോടെഴുന്ന-സേന..
Verse 2ഹീനരാമീ-മാനവരിൽ
മാനസം കനിഞ്ഞഹോ
മാനുവേലനെ തന്നോരു
പ്രാണനായകാ! ഇന്നേരം സേന...
Verse 3ശലോമോൻ പണിഞ്ഞതാം ദേ-
വാലയത്തിലന്നനു-
കൂലമോടെഴുന്ന യിസ്രാ-
യേലിൻ ദൈവമേ! ഇന്നേരം സേന...
Verse 4നാലു ജീവികളോടാറു-
നാലു മൂപ്പന്മാർ മദ്ധ്യേ
മാമഹത്വമോടഹോ സിം-
ഹാസന സ്ഥാനായിവാഴും സേന...
Verse 5യെശയ്യാ പ്രവാചകൻ ക-
ണ്ടാലയത്തിലുള്ളതായ
മെച്ചമോടുയർന്നതാം സിം-
ഹാസനസ്ഥനേയിന്നേരം സേന...
Verse 6ആറു ചിറകുള്ള സ്രാഫ-
ദൂതസംഘമാകവേ യ-
ങ്ങാർത്തു പാട്ടുചൊല്ലി സർവ്വ
നാളിലും സ്തുതിക്കുന്നോരു സേന...
Verse 7നേരായ് നിന്നാത്മാവുരച്ച
കൂറുള്ളോരു ചൊൽകളാൽ നിൻ
ആലയം ചേർന്നെങ്ങൾ പാട്ടു
പാടും കേട്ടനുഗ്രഹിപ്പാൻ സേന...
Verse 1senayin yahovaye nee
vaana senayodezhunna-
Ilename shalemithil
seenayenna ma malayil
vaana seenayodezhunna-sena..
Verse 2heeneraamee manavaril
manesam kaninjaho
manuvelane thannoru
prananayaka! inneram;- sena...
Verse 3shalamon paninjathaam-de
valeyathilannanu-
kulamodezhunna isra-
yelin daivame! inneram;- sena…
Verse 4naalu jeevikalodaaru-
nalu muppenmar madhye
mamahathvamodaho sim-
hasana sthanayi vazhum;- sene…
Verse 5yeshyya pravachaken k-
andalayathilullathaya
mechamoduyernnatham sim-
hasenasthanay inneram;- sena…
Verse 6aaru chirakulla sraphe-
dhuthasanghamakave ya-
ngarthu pattucholly sarva
nalilum sthuthikkunnoru;- sena…
Verse 7neray ninnathmavurecha
kurulloru cholkalal nin
aalayam chernnengkal pattu
padum kettanugrahippan;- sena...
Download Song