Senayinadhipan devanilathiyaay aashraya
Verse 1സേനയിന്നധിപൻ ദേവനിലതിയായ്
ആശ്രയമേവനുണ്ടോ ആയവൻ ഏവരിലുമതി ധന്യൻ
യാഹിൻ വാസമെന്തതികാമ്യം ആ... ആ...
വാഞ്ഛിച്ചു മോഹിക്കുന്നെന്നുള്ളം
ഘോഷിക്കുന്നെൻ ഹൃദയം ജഡവും
Verse 2കുരികിൽ തനിക്കൊരു വീടും മീവൽ പറവ
തൻ കുഞ്ഞുങ്ങൾക്കായ് - നല്ലൊരു കൂടും കണ്ടെത്തിയല്ലോ
നിൻ തിരുബലിപീഠം തന്നെ ആ... ആ...
ധന്യർ നിന്നാലയത്തിൽ വസിപ്പോർ
നിത്യം സ്തുതിക്കുമവർ നിന്നെ സേനയി...
Verse 3ബലം നിന്നിലുള്ളോർ ഭാഗ്യം നിറഞ്ഞോർ
നിശ്ചയമാണെന്നും താഴ്ച ഭവിക്കുകയില്ലെന്നും
ഇവ്വിധമുള്ളോർ മനസ്സുകളിൽ ആ... ആ...
നിർണ്ണയമുണ്ടു നിരന്തരമായ്
സീയോൻ നഗരിയിൻ പെരുവഴികൾ സേനയി...
Verse 4കണ്ണുനീർ താഴ്വരയതു വഴിയായവർ
യാനം ചെയ്യുമ്പോൾ ആയതു മാറും ജലാശയമായ്
മുന്മഴയനുഗ്രഹപൂർണ്ണമാകും ആ... ആ...
പ്രാപിക്കും ബലമവർ ബലത്തിനുമേൽ
ചെന്നെത്തുമേവരും സീയോനിൽ സേനയി...
Verse 1senayin adhipan devanil athiyaay
aashrayam evanundo - aayavan evarilumathi dhanyan
yaahin vaasam-enthathikaamyam aa… aa…
vaanjchhichu mohikkunnennullam
ghoshikkunnen hridayam jadavum
Verse 2kurikil thanikkoru veedum - meeval parava
than kunjungalkkaay – nalloru koodum kandethiyallo
nin thiru balipeedham thanne aa… aa…
dhanyar ninnaalayathil vasippor
nithyam sthuthikkum avar nine;- senayina…
Verse 3balam ninnilullor bhaagyam niranjoor
nishchayam aanennum thaazhcha bhavikkukayillennum
ivvidhamullor manasukalil aa… aa…
nirnnayam undu nirantharamayi
seeyon nagariyin peru-vazhikal;- senayina…
Verse 4kannuneer thazhvarayathu vazhiyaayavar
yaanam cheyyumpol aayathu maarum jalaashayamaay
munmazha anugraha poornnamakum aa… aa…
praapikkum balamavar balathinumel
chennethum evarum seeyonil;- senayina…
Download Song