Sevikkum njangal yahovaye
Verse 1സേവിക്കും ഞങ്ങൾ യഹോവയെ എന്നെന്നും
സേനയിൻ അധിപനാം നായകനെ
സേവിക്കും ഞങ്ങൾ യഹോവയെ എന്നെന്നും
ജയത്തിൻ വീരനാം യേശുവിനെ
Verse 2നമ്മുടെ ദൈവം ജീവിക്കുന്നിന്നെന്നും
നാൾതോറും ഭാരങ്ങൾ പേറുന്നവൻ
ഉന്നതൻ നമ്മുടെ ബലവും ഗീതവും
എന്നും നല്ലവൻ ഇമ്മാനുവേൽ
Verse 3നിൻ തിരു ദയയാൽ അനുദിനം ഞങ്ങളെ
ഈ മരുവിൻ ചൂടിൽ പുലർത്തിയല്ലോ
ഭീതിയുമാധിയുമേറിയ ജീവിതം
മോദമതാക്കി തീർത്തതിനാൽ
Verse 4പാരിതിൽ നാം പരദേശികൾ നമ്മൾ
പാർക്കുന്നു നിൻ കൃപയൊന്നതിനാൽ
തിരിഞ്ഞുനോക്കി സ്തുതികളുയർത്തി
വന്നവഴികളെ ഓർക്കുക നാം
Verse 1Sevikkum njangal yahovaye ennennum
Senayin adhipanaam naayakane
Sevikkum njangal yahovaye ennennum
Jayathin veeranaam yeshuvine
Verse 2Nammude daivam jeevikkunninnennum
Naalthorum bhaarangal perunnavan
Unnathan nammude balavum geethavum
Ennum nallavan immanuel;-
Verse 3Nin thiru dayayaal anudinam njangale
Ee maruvin choodil pularthiyallo
Bheethiyumaadhiyum eriya jeevitham
Modhamathaakki theerthathinaal;-
Verse 4Paaril naam paradeshikal nammal
Paarkkunnu nin krupayonnathinaal
Thirinjunokki sthuthikaluyarthi
Vannavazhikale orkkuka naam;-
Download Song