Verse 1ശൈലവും എന്റെ സങ്കേതവും
കോട്ടയും എന്റെ പാറയുമേ
വീഴാതെ താങ്ങുന്ന താഴാതെ കാക്കുന്ന
സ്വർഗ്ഗീയ നാഥനെ സ്തുതിച്ചിടുന്നേ(2)
Verse 2കഠിനശോധന പർവ്വതങ്ങൾ
ജീവിതസാഗരേ പോരാട്ടങ്ങൾ
വൻതിരമാലപോൽ ആഞ്ഞടിച്ചീടുമ്പോൾ
മാറാത്ത നാഥനെ സ്തുതിച്ചിടുന്നേ(2)
Verse 3കാൽവറിക്രൂശതിൽ എന്റെ പേർക്കായ്
കൈകാൽകൾ ആണിയ്ക്കായ് ഏല്പിച്ചോനേ
കൺകൾ നിറയുന്നേ ഉള്ളം തുടിക്കുന്നേ
രക്തം ചിന്തി എന്നെ വീണ്ടതിനായ്
Verse 4മാനുഷ്യരിൽ ഞാൻ ആശ്രയം വയ്ക്കില്ല
ധനത്തിൽ എൻ മനം ചായുകില്ല
കാഹള ശ്ബദം ഞാൻ കേട്ടിടാൻ കാലമായ്
കഷ്ടമേറ്റ പ്രിയൻ വന്നീടാറായ്
Verse 1shailavum ente sangkeavum
kottayum ente paarayume
veezhaathe thaangunna thaazhaathe kaakkunna
sworgeeya nathhane sthuthichidunne(2)
Verse 2kadina-shodhana parvathangkal
jeevitha-sagare porattangkal
vanthiramalapol aanjadicheedumpol
maratha nathhanae sthuthichidunne(2)
Verse 3Kalvari-krushathil ente perkkayi
kaikalkal aanikkayi elppichone
kankal nirayunnu ullam thudikkunnu
raktham-chinthi enne veendathinay(2)
Verse 4Manushyaril njaan aasrayam veikilla
dhanathil en manam chayukilla
kahala shabdam njaan kettidan kaalamayi
kashtametta priyan vannidarayi(2)
Download Song