Shalem raajan varunnoru dhvanikal
Verse 1ശാലേം രാജൻ വരുന്നൊരുധ്വനികൾ
ദേശമെങ്ങും മുഴങ്ങിടുന്നു
സോദരാ നീ ഒരുങ്ങീടുക ലോകം വെറുത്തീടുക
വേഗം ഗമിച്ചീടുവാൻ വാനിൽ പറന്നുപോകാൻ
Verse 2വീശുക ഈ തോട്ടത്തിനുള്ളിൽ
ജീവയാവി പകർന്നിടുവാൻ
ജീവനുള്ള പാട്ടുപാടുവാൻ സാക്ഷിചൊല്ലുവാൻ
ദൂതറിയിപ്പാൻ സഭയുണരുവാൻ ശാലേം...
Verse 3ക്രിസ്തുവീരർ ഉണർന്നു ശോഭിപ്പാൻ
ശക്തിയായൊരു വേലചെയ്വാൻ
കക്ഷിത്വം ഇടിച്ചുകളക സ്നേഹത്താലൊന്നിക്ക
വിശ്വാസം കൂടട്ടെ മേലും ധൈര്യം നൽകട്ടെ ശാലേം...
Verse 4അത്ഭുതങ്ങൾ അടയാളങ്ങളാൽ
സത്യസഭ വെളിപ്പെടുന്നു
ഭൂതങ്ങൾ അലറി ഓടുന്നു പുതുഭാഷ കേൾക്കുന്നു
കുഷ്ഠരോഗം മാറുന്നു ജനം ഒന്നുചേരുന്നു ശാലേം...
Verse 5ദീപെട്ടികൾ തെളിയിച്ചുകൊൾക
എണ്ണപ്പാത്രം കവിഞ്ഞിടട്ടെ
ശോഭയുള്ള കൂട്ടരോടൊത്തു പേർ വിളിക്കുമ്പോൾ
വാനിൽ പോകുവാൻ ഒരുങ്ങി നിൽക്കും ഞാൻ ശാലേം...
Verse 1shalem raajan varunnoru dhvanikal
desham engum muzhngidunnu
sodaraa nee orungeeduka lokam veruttheeduka
vegam gamiccheeduvaan vaanil parannupokaan
Verse 2veeshuka ie thotttthinullil
jeevayaavi pakarnniduvaan
jeevanulla paattupaaduvaan saakshicholluvaan
doothariyippaan sabhayunaruvaan;- shaalem...
Verse 3kristhuveerar unarnnu shobhippaan
shakthiyaayoru velacheyvaan
kakshithvam idicchukalaka snehatthaal onnikka
vishvaasam koodatte melum dhairyam nalktte;- shaalem...
Verse 4athbhuthngal adayaalngalaal
sathya sabha velippedunnu
bhoothngal alari odunnu puthu bhaasha kelkkunnu
kushdta rogam maarunnu janam onnu cherunnu;- shaalem...
Verse 5deepettikal theliyicchukolka
enna paathram kavinjidatte
shobhayulla koottarodotthu per vilikkumpol
vaanil pokuvaan orungi nilkkum njaan;- shaalem...
Download Song