ശാലേമിൻ രാജൻ ദൈവകുമാരൻ
മഹിമയിൽ വന്നിടറായ്
കാത്തുകാത്തിരിക്കുന്ന മണവാട്ടിക്കായ്
കോടി കോടി ദൂതർ മദ്ധ്യത്തിൽ നാം ആ... ആ... ആ...
കാണും മനോഹര മൽപ്രിയനെ
ദുഃഖമെല്ലാം മറന്നാന്ദിക്കാം...
ശാലേമിൻ...
Verse 2
എൻ വിലാപം പോക്കി നൃത്തമേകീടുമെൻ
രട്ടഴിച്ചവനഖിലം സന്തോഷം നൽകുവർണ്ണ്യമായി
എൻ വഴി കുറവുകൾ തീർക്കുമവൻ ആ... ആ... ആ...
മാൻപേടയ്ക്കുത്തമ ശക്തി നൽകി-
യശ്ശേഷിക്കും തേജോ പൂർണതയിൽ...
ശാലേമിൻ...
Verse 3
എനിക്കെതിരെ ശത്രു ഗണം ഗണമായി
അണി നിരന്നീടുകിലും ലേശവും ഭയമെന്യേയാക്ഷണത്തിൽ
ആത്മാവിന്നത്യന്ത ശക്തിയാൽ ഞാൻ... ആ... ആ... ആ...
ശത്രുവിൻ നേരേ പാഞ്ഞു ചെല്ലും
ജയക്കൊടിയുയർത്തി ആർപ്പിടുമേ....
ശാലേമിൻ...
Verse 4
ഒരു നദിയുണ്ടെന്നേ ആശ്വസിപ്പിപ്പാൻ
അവയിൽ സതൃപ്തിയായി ഞാൻ
പാനം ചെയ്യും പ്രതിനിമിഷം തോറും
നീന്തിക്കളിക്കും പ്രമോദമായി ഞാൻ ആ... ആ... ആ...
നിത്യ പ്രഭാതമുദിക്കും വരെ
ലോക സുഖങ്ങളെ വെറുത്തുക്കൊണ്ട്...
ശാലേമിൻ...
Verse 5
ജീവിത പോർക്കള മേടുകൾ കയറി
സന്ദേശമുരച്ചിടും ഞാൻ ത്യാഗസന്നദ്ധമാം പ്രതീക്ഷയോടെ
തീയിൽ നിന്നു ചില ദേഹികളെ ആ... ആ... ആ...
രക്ഷിക്കാനാവോളം പരിശ്രമിച്ചു
പരിലസിക്കും പരിപാവനമായി
ശാലേമിൻ...