Shalomiye varikente priye
Verse 1ശാലോമിയേ! വരികെന്റെ പ്രിയേ!
ചേലെഴും സ്വർലോക സുന്ദരിയേ!
മാലൊഴിക്കും നിന്റെ പ്രേമരസം വഴി
ഞ്ഞാലപിപ്പിക്കുന്നെൻ ചുണ്ടുകളെ മമ
Verse 2താതനഹോ തനിക്കുള്ളവരെ
ലോകരിൽ നിന്നു പിരിച്ചിടുന്നു
ആകയാൽ തന്നുടെ വാചമനുസരിച്ചാ-
യവരിൽനിന്നു വേഗമകന്നു നീ
Verse 3ദേവകളോടുളള സഖ്യമിച്ഛിച്ചാനോക്കു
വിട്ടു തൻ സ്നേഹിതരെ
ദ്യോവിലേക്കായവൻ പോകുന്നതിൻ മുമ്പ്
ദൈവപൂമാനെന്നെ സാക്ഷ്യം ലഭിച്ചിതു
Verse 4നോഹ മുതലായ സാത്വികന്മാരേകമായ്
നിന്നു പൊരുതതിനാൽ
ലോകമവർക്കിങ്ങു യോഗ്യമായ് വന്നതി
ല്ലായ്കിലും ദിവ്യസമ്പത്തവർക്കുണ്ടതാൽ
Verse 5മാതാ, പിതാ, നിലം, ബന്ധുജനം,
സോദരീ, സോദരർ, ഭാര്യ, മക്കൾ,
ആടുകൾ, മാടുകളാദിയാം സ്വത്തൊടു
ജീവനും കൈവെടിഞ്ഞാടൽ കൂടാതെ നീ
Verse 6മാളികവീടുകൾ ഗോപുരങ്ങൾ
മേളമെഴുന്ന ദേവാലയങ്ങൾ
കോളേജ്കളോടു യൂണിവേഴ്സിറ്റിയു-
മേതുമേ നോക്കാതെ പോരികെൻ നായികെ
Verse 7:
ബാങ്കുകൾ ചിട്ടികൾ കമ്പനികൾ
തിങ്കുചെയ്യും കളി, ഘോടതികൾ
ജിംനേഷ്യമോടഥ നാടകശാലകൾ
എന്നിവയോർത്തു നീ താമസിച്ചീടല്ലേ
Verse 8:
വേഷവിശേഷങ്ങളാഭരണം ജാതികൾ-
ക്കൊത്ത ദുരാചരണം
ദൂരീകരിക്ക നീ സോദരപൂരണം
സാധിച്ചിടും കപടാത്മികധാരണം
Verse 9കണ്ണുകൾ മോഹം ജഡത്തിൻമോഹം,
ജീവനത്തിന്റെ പ്രതാപമിവ
ഒന്നും പിതാവിൽനിന്നല്ലിതു ലോകത്തിൽ
നിന്നുതന്നെയിവയെല്ലാ മൊഴിഞ്ഞുപോം
Verse 10വാമേ! ലെബാനോനെ വിട്ടുടനേ
ക്ഷേമമായ് പോരിക നാട്ടിലേക്ക്
പ്രേമമുള്ളോരമാനാമുകളും ശേനീർ
ഹെർമ്മോൻ മുടികളും വിട്ടുതരിക നീ
Verse 11ലോകവെയിലാറി തീർന്നിടുമ്പോൾ
മൂറിൻ മലമേൽ ഞാൻ വിശ്രമിപ്പാൻ
സിംഹഗുഹകളും പുള്ളിപ്പുലികളിൻ
പർവ്വതവും വിട്ടു പോരിക നീ ശുഭേ!
Verse 12ദിവ്യമായുള്ള മണവറയെ ദൈവം-
നമുക്കായൊരുക്കുമയേ!
ദ്യോവിൽ ലഭിക്കുമീ വാസസ്ഥലത്തു
നാം മേവുമനവധി മോദമോടെന്നുമേ
Verse 13കെട്ടിയടച്ചുള്ള തോട്ടമേയെൻ
മുദ്രയിട്ടുള്ള ജലാശയമേ
വറ്റിടാതുള്ള നിൻ പ്രേമവെള്ളങ്ങളിൽ
മുറ്റും ലയിച്ചു രമിപ്പെൻ സദാപി ഞാൻ
Verse 1Shalomiye varikente priye
Chelezhum swarloka sundariye
Malozhikkum ninte premarasam vazhi-
njalapippikkunnen chundukale mama
Verse 2Thathanaho thanikkullavare
lokaril ninnu pirichidunnu
Aakayal thannude vachamanusaricha-
aayavaril ninnu vegam akannu nee
Verse 3Devakalodulla sakhyamichi-chanokku
vittu than snehithare
Dyovilekkayavan pokunnathin munpu
Daiva-pumanenne sakshyam labhichithu
Verse 4Noha muthalaya sathwikanma-rekamay
ninnu poruthathinal
Lokamavarkkingku yogyamay vannathi-
Llaykilum divya sambath-avarkkundathal
Verse 5Matha pitha nilam bandhu-janam
Sodare sodarar bharya makkal
Aadukal madukal-aadiyam swathodu
Jevanum kaivedinjadal koodathe nee
Verse 6maalika veedukal, gopurangal,
melamezhunna devaalayangal
collegukalodu universityu-
methume nokkaathe poriken naayike;-
Verse 7bankukal, chittikal, companikal,
theenku-cheyyum-kali, khodathikal
gymneshyamodada nadaka-shalakal
ennivayorthu nee thaamasichidalle;-
Verse 8Vesha’visheshangal-aabharanam jathikal-
kkotha duracharanam
Durekarikka nee swodara-puranam
Sadhichidum kapad-aatmika-dharanam
Verse 9Kannukal-moham jadathin moham
jevanathinte prathapamiva
Onnum pithavil-ninnallithu lokathil
Ninnu thanneyi vayellam-ozhinjupom
Verse 10Vame! lebanone vittudane
kshemamay porika nattilekke
Premamulloramaa namukalum sheneer
Hermmon-mudikalum vittu-varika nee
Verse 11Loka vailari thernnidumbol
murin malamel njaan vishramippan
Simha guhakalum pullippulikalin
Parvathavum vittu porika nee shubhe!
Verse 12Divyamayulla manavaraye daivam-
namukkay orukkumaye!
Dyovil labhikkume vasasthalathu
Naam mevum-anavadhi modamodennume
Verse 13Kettiyadachulla thottameyen
mudrayittulla jalashayame
Vattidathulla nin prema-vellangalil
Muttum layichu ramippen sadaapi njaan
Download Song