Shashvathmaya vedenikunde swarga
Verse 1ശാശ്വതമായ വീടെനിക്കുണ്ട്
സ്വർഗ്ഗനാടതിലുണ്ട് കർത്താവൊരുക്കുന്നുണ്ട്
Verse 2പാപമന്നാട്ടിലില്ല ഒരു ശാപവുമവിടെയില്ല
നിത്യസന്തോഷം ശിരസ്സിൽ വഹിക്കും
ഭക്തജനങ്ങളുണ്ട് ഹല്ലേലുയ്യാ!
Verse 3ഇരവുപകലെന്നില്ല അവിടിരുളൊരു ലേശമില്ല
വിതറിടും വെളിച്ചം നീതിയിൻ സൂര്യൻ
അതുമതിയാനന്ദമായ് ഹല്ലേലുയ്യാ
Verse 4ഭിന്നതയവിടെയില്ല കക്ഷിഭേദങ്ങളൊന്നുമില്ല
ഒരു പിതൃസുതരായ് ഒരുമിച്ചു വാഴുന്ന
അനുഗ്രഹഭവനമതാം ഹല്ലേലുയ്യാ
Verse 5വഴക്കുകളൊന്നുമില്ല പണിമുടക്കുകൾ വരികയില്ല
മനുഷ്യരിൽ ദരിദ്രർ ധനികരെന്നില്ല
ഏകശരീരമവർ ഹല്ലേലുയ്യാ!
Verse 6കണ്ണീരവിടെയില്ല ഇനി മരണമുണ്ടാകയില്ല
അരുമയോടേശുവിന്നരികിൽ നാം നിത്യം
ഒരുമിച്ചു വാഴുകയാം ഹല്ലേലുയ്യാ!
Verse 1shashvathamaya vedenikkunde
swargga naadathilunde karthavorukkunnunde
Verse 2Papamannatililla oru shapavu’mavideyilla
Nitya’santhosham shirassil vahikum
Bhakta’jangalunde-halleluyah;-
Verse 3Iravu’pakalennilla avidirul’oru’leshamilla
Vitharidum velicham netiyin suryan
Athumathi’aanandamay-halleluyah;-
Verse 4Bhinnatha’avideyilla kashi’bhedangal’onnumilla
Oru pithru’sutharay orumichu vazu
nna’anughraha’bhavanamatham-halleluyah;-
Verse 5Vazakuka’lonnumilla panimudakul varikayilla
Manusyaril dharidhrar dhanikar’ennilla
eekashareramaver-halleluyah;-
Verse 6Kannunera’videyilla-ini maranam’undakayilla
Aruma’yodeshuvin’arikil nam nityam
Orumichu vazukayam-halleluyah;-
Download Song