Shree narapathiye seeyon manavalane
Use this song in StageFlo
Looking through lyrics right now? Open StageFlo to search and present LyricFront songs during your live set.
Verse 1 ശ്രീനരപതിയേ! സീയോൻ മണവാളനേ!
നാശപാത്രമായ ലോകമാകെയുദ്ധരിപ്പതിന്നു
കന്യകയിൽ ജാതനായ് വന്ന;
ശ്രീനരപതിയേ! സീയോൻ മണവാളനേ!
Verse 2 ആട്ടിയർ കൂട്ടമായി വന്നനേരം
കീറ്റുശീലയിൽ കിടന്ന യേശുദേവാ
പട്ടിനുള്ള മൂലവസ്തു സൃഷ്ടിചെയ്ത ദൈവമേയി
ക്ളിഷ്ടമാം കിടപ്പുകണ്ടുഞാൻ നമിക്കുന്നേൻ
Verse 3 വന്നു മാഗർ നിന്നടുക്കൽ ഭക്തിയോടെ
പൊന്നു മൂരുകുന്തുരുക്കം കാഴ്ചവെച്ചു
ഉന്നതാധികാരമുള്ള മന്നവൻ നീയെന്നതന്യർ
സന്നമിച്ചു ഘോഷിക്കുന്നിതാ നിശ്ശങ്കമായ്
Verse 4 പന്തിരണ്ടാം വയസ്സിങ്കലേശുവേ! നീ
തന്തതള്ളയോടൊരുമിച്ചീശഗേഹം
സമ്പ്രതിപതിച്ചവിടെക്കണ്ടശാസ്ത്രിവര്യരോടു
ധർമ്മഭാഷണം നടത്തിയേ മോദിച്ചു നീ
Verse 5 മുപ്പതാം വയസ്സിൽ സ്നാനമേൽപ്പതിന്നു
ത്വൽപ്പുരം വെടിഞ്ഞു യൂദ്യതന്നിൽ വന്നു
സ്വൽപ്പവും മടിച്ചിടാതെയൂർദ്ദിനാന്നൊഴുക്കിനുള്ളി
ലൽപ്പരാകും മർത്ത്യരെന്നപോൽ മജ്ജിച്ചൊരു
Verse 6 നാൽപ്പതു നാളുപവസിച്ചിടവേ നീ
താൽപ്പരിയത്തോടടുത്തു വൈരിയായോൻ
ദുഷ്ടമാം പ്രലോഭനത്തിനൊന്നുമേ വഴിപ്പെടാതെ
നിഷ്ഠയാലാഘോരവൈരിയെ തോൽപ്പിച്ചൊരു
Verse 7 കുഷ്ഠരോഗികൾക്കു നല്ല സൗഖ്യമേകി
ദൃഷ്ടിപോയവർക്കു ഭവാൻ കാഴ്ച നൽകി
നഷ്ടജീവനായ ലാസർ നാലുനാൾ കഴിഞ്ഞുയിർത്തു
പുഷ്ടരായയ്യായിരം ജനം അഞ്ചപ്പത്താൽ
Verse 8 ദുഷ്കൃതമാം വിഷബാധ നീക്കുവാനായ്
തക്കയാഗമായ് മരിച്ചു കുരിശിൽ നീ
ഇക്കഠിന പാപിയുടെയക്രമത്തിനുള്ള ശിക്ഷ
നിഷ്കളങ്കം നീ വഹിച്ചതാൽ നമിക്കുന്നേൻ
Verse 9 എത്രകാലം ഞാനിവിടെ ജീവിച്ചിടും
അത്രനാളും നിൻകൃപയെ ഞാൻ സ്തുതിക്കും
അത്രിദിവ വാസികൾക്കും ചിത്രമായ നിന്റെ നാമം
ഉത്തരോത്തരം നിനയ്ക്കുവാൻ അരുൾക നീ
Verse 10 കാശുപോലും വിലയില്ലാ വിഷയത്തി
ലാശയെനിക്കിയലാതെ യേശുവേ! നിൻ
നാശമേശിടാത്ത ദേശമാശയോടുനോക്കി
വിശുദ്ധാശയത്തോടീശനെ നിന്നിൽ വേശിക്കണം
Verse 1 Shree narapathiye seeyon manavalane!
nashapathramaya lokamakeyudhrippathinu
kanyakayil jathanayi vanna;
Shree narapathiye seeyon manavalane!
Verse 2 Aatiyavur kootamayivannanerum
Keetusheelayil kidanna yeshudeva!
Pattinulla mulavasthu srishticheytha daivameyi-
Klishtmam kidappu kandu njaan-nammikunnen
Verse 3 Vannu magur ninadukkal bhakthiyode
Ponnu muro kunthurukam kazhchavetchu
Unnadhathikaramulla mannavan neeynathanyur
Sannamichu koshikkunitha-nishankamayi
Verse 4 Panthirandam vayasinkaleshuve ne
Thanthathallayodorumicheshageham
Sambrathipathichavide kanda shashri’varyarodu
Dharma’bhasanam nadathiye-modichu nee;-
Verse 5 Muppatham vayassil snanamel’pathinu
Talpurm vedinju yudya’thannil’vannu
Swalpavum madichidathe yurinannozukkinulli-
Lalparakum martharennapol-majjechoru;-
Verse 6 Nalpathu’nalupavasichedave nee
Thalpariyathodaduthu vairiyayon
Dushdamam pralobha’nathinottume vazippedathe
Nishtayalangu ghora vairiye-tholpichoru;-
Verse 7 Kushtarogikalkku nalla saukhiya meki
Drushdi poyavarkku bhavaan kazcha nalki
Nashda jeevanaya lassar naalu naal kazhinju yirthu
Pushtaraay ayyaayiram janam anchappathaal;-
Verse 8 Dushkruthamaam visha bhadha neekkuvanay
Thakka yaagamaay marichu kurishil nee
Ikkatdina paapiyude’yakkramathinulla shiksha
Nishkalangam nee vahichathaal namikkunnen;-
Verse 9 Ethra kaalam njaanivide jeevichidum
Athranaalum nin krupaye njaan sthuthikkum
Athridiva vaasikalkkum chithramaaya ninte namam
Utharotharam ninackkuvaan arulka nee;-
Verse 10 Kaashu polum vilayilla vishayathil-
aashayenikkiyalaathe yeshuve! nin
Nashameshidatha desha mashayodu nokki
Vishu dhashayathod eeshane ninnil veshikkanam;-
Share
Download Song
Cancel
Download