Shree yeshu namame thirunamam
Verse 1ശ്രീയേശു നാമമേ തിരുനാമം ഇതു-
ഭൂലോകമെങ്ങും മോദം നൽകും നാമം
Verse 2പാപികളെ രക്ഷചെയ്യും ദിവ്യനാമം-പരി-
താപികൾക്കാശ്വാസം നൽകും-തിരുനാമം ശ്രീ..
Verse 3പാപഭാരം നീക്കിടും വിശുദ്ധ നാമം-പാപ
ബന്ധനം തകർത്തിടുന്ന സത്യനാമം ശ്രീ..
Verse 4എന്നിലെ പാപങ്ങളെല്ലാം തീർത്ത നാമം-എന്റെ
മന്ദബുദ്ധി നീക്കി ശുദ്ധിചെയ്ത നാമം ശ്രീ..
Verse 5മല്ലനാം പിശാചിനെ ജയിച്ച നാമം - എന്റെ
അല്ലലെല്ലാം തൻ ശിരസ്സിലേറ്റ നാമം ശ്രീ..
Verse 6ജീവനെ പാപികൾക്കായ് ചൊരിഞ്ഞ നാമം - പുതു
ജീവനെ നൽകിയാശ്വസിപ്പിച്ച നാമം ശ്രീ..
Verse 7നിത്യമോക്ഷപാതയെ തുറന്ന നാമം-തന്റെ
സത്യഭക്തരിൽ പ്രമോദം നൽകും നാമം ശ്രീ..
Verse 8അക്ഷയാത്മ മാരി ചൊരിഞ്ഞീടും നാമം-തന്റെ
വക്ഷസ്സിൽ പ്രജകളെ ചുമക്കും നാമം ശ്രീ..
Verse 1shreeyeshu naamame thirunaamam ithu-
bhoolokamengum modam nalkum naamam
Verse 2paapikale rakshacheyyum divyanaamam-pari-
thaapikalkkaashwaasam nalkum-thirunaamam;- shree..
Verse 3paapabhaaram neekkidum vishud'dha naamam-paapa
bandhanam thakarththidunna sathyanaamam;- shree..
Verse 4ennile paapangalellaam theerththa naamam-ente
mandabud'dhi neekki shud'dhicheytha naamam;- shree..
Verse 5mallanaam pishaachine jayichcha naamam - ente
allalellaam than shiras'siletta naamam;- shree..
Verse 6jeevane paapikalkkaay chorinja naamam - puthu
jeevane nalkiyaashwasippichcha naamam;- shree..
Verse 7nithyamokshapaathaye thuranna naamam-thante
sathyabhaktharil pramodam nalkum naamam;- shree..
Verse 8akshayaathma maari chorinjeedum naamam-thante
vakshassil prajakale chumakkum naamam;- shree..
Download Song