Shree yeshu nathhane naamennum
Verse 1ശ്രീയേശുനാഥനെ നാമെന്നും സ്തുതിക്കാം
ശ്രേഷ്ഠനാമവനെ നാമെന്നും വന്ദിക്കാം
Verse 2പാപികളെ തേടി പാരിൽ വന്നവനെ!
പരിശുദ്ധനെ പാരിൻ പരിപാലകനെ! ശ്രീയേശു..
Verse 3കാൽവറിയിൽ കാണും ക്രൂശതിലേശു
ശാപമായ് തൂങ്ങി പാപിയെ വാങ്ങി ശ്രീയേശു..
Verse 4ദൂരസ്ഥന്മാരെ സമീപസ്ഥരാക്കും
നിൻ ക്രൂശിൻ രക്തമേ എന്നുടെ ജയമേ ശ്രീയേശു..
Verse 5ഏക യാഗത്താലാദി ആദാമെ നീക്കി
ഏക ശരീര സഭയ്ക്കെന്നെയംഗമാക്കി ശ്രീയേശു..
Verse 6ന്യായപ്രമാണമെന്ന ശത്രുത്വം നീക്കി
ആത്മാവിൻ പ്രമാണത്താൽ പുത്രത്വം നൽകി ശ്രീയേശു..
Verse 7ഈ ലോക ഗതിയിൽ മരിച്ചിരുന്ന എന്നെ
പരലോക പദവിയ്ക്കുയർപ്പിച്ചവനെ ശ്രീയേശു
Verse 8പരനെ നിന്നുടെയീ നിസ്തുല്യസ്നേഹത്തിൽ
വേരൂന്നി നിറയുവാൻ കനിയണെ ഇഹത്തിൽ ശ്രീയേശു..
Verse 1Shreeyeshunaathane naamennum sthuthikkaam
Shreshtanaamavane naamennum vandikkaam
Verse 2Paapikale thedi paaril vannavane!
Parishuddhane paarin paripaalakane!;- Shreeyeshu..
Verse 3Kaalvariyil kaanum krooshathileshu
Shaapamaay thooki paapiye vaangi;- Shreeyeshu..
Verse 4Doorasthamaare sameepastharaakkum
Nin krooshin rakthame ennude jayame;- Shreeyeshu..
Verse 5Eka yaagathaalaadi aadame neekki
Eka shareera sabhaykkenneyangamaakki;- Shreeyeshu..
Verse 6Nyaayapramaamanenna shathruthwam neekki
Aathmaavin pramaanathaal puthrathwam nalki;- Shreeyeshu..
Verse 7Ee loka gathiyil marichirunna enne
Paraloka padaviykkuyarththiyavane;- Shreeyeshu
Verse 8Parane ninnudeyee nisthulyasnehaththil
Veroonni nirayuvaan kaniyane ihaththil;- Shreeyeshu..
Download Song