Shree yeshu suthane maa-manuvelaa
Use this song in StageFlo
Looking through lyrics right now? Open StageFlo to search and present LyricFront songs during your live set.
Verse 1 ശ്രീയേശു സുതനേ മാ-മനുവേലാ
വന്ദനം ബഹുമതിയായ് തരുന്നേൻ
വിജയ ശ്രീലാളിതനെ
തേജസ്സിൻ പ്രഭുവായ് വാഴുന്നു വ്രതർക്കായ്
വാട്ടമില്ലാത്തവകാശമേകാൻ
വേഗത്തിൽ വന്നിടുക... ആ... ആ…
Verse 2 കാത്തിരിക്കുന്നേൻ ആവലോടെന്നും
കാണിനേരം കളയാതീ ഭുവനെ
കാണുവാനാശയേറി
വന്നിടുവാനിനി താമസമുണ്ടോ
ഇല്ലിനി താമസമെന്നോതുന്നെൻ
അന്തരാത്മാവിൽ മുദാ... ആ... ആ…
Verse 3 പ്രതിഫലമേറെയുണ്ടു തൻ കൈയ്യിൽ
പ്രവൃത്തികൾക്കനുസൃതമായ് കൊടുപ്പാൻ
മേഘത്തിലെഴുന്നള്ളുന്നാ
മേരിയിൻ സുതനെ മാ-മണവാളാ
പ്രേമപരവശയാണീയേഴ നിൻ
മേനി തലോടിടുവാൻ… ആ... ആ…
Verse 4 തീരുമന്നെന്റെ ക്ലേശമശ്ശേഷം
നിത്യ മഹത്വമണിഞ്ഞനന്ത
ദൂതർ മദ്ധ്യത്തിലെന്നും
വാഴുമെൻ പ്രിയൻ മാർവ്വിലണഞ്ഞും
ജീവമുടി ചൂടിയും കാന്തയായ്
മിന്നും പ്രഭ വിലസി... ആ... ആ…
Verse 5 ഏഴു വത്സരം നാം മേഘത്തിൽ വാഴും
ആയിരം വത്സരങ്ങൾ ഭൂമിയിലും
വീണ്ടും നാം സ്വർഗ്ഗത്തിലും
കാലമതിന്റെ പൂർണ്ണതയിൽ നാം
നീതി വസിക്കും പുതു ഭൂവാനേ
വാഴും നിത്യയുഗങ്ങൾ… ആ… ആ…
Verse 6 പാടും പ്രത്യാശയോടാ ഭാഗ്യമുരച്ചു
പ്രതിദിനം നൃത്തം ചെയ്യും തപ്പോടും
വീണകൾ മീട്ടിക്കൊണ്ടും
നാൾകൾ കഴിക്കുമിന്നുമെന്നേയ്ക്കും
വന്ദിക്കും ഭക്ത്യാദരാൽ വിഭോ തവ
തിരുസവിധേയഗതി... ആ... ആ...
Verse 1 Shreeyeshu suthane maa-manuvella
Vandanam bahumathiyaay tharunnen
Vijaya shreelaalithane
Thejassin prabhuvay vaazhunnu vratharkkay
Vaattamillaathavakaashamekaan
Vegathil vanniduka... aa... aa…
Verse 2 Kaathirikkunnen aavalodennum
Kaani neram kalayaathee bhuvanne
Kaanuvaanaashayeri
Vanniduvaanini thaamasamundo
Illini thaamasamennothunnen
Antharaathmaavil mudhaa... aa... aa…
Verse 3 Prathiphalamereyundu than kayyil
Pravruthikalkkanusruthamaay koduppaan
Meghathilezhunnallunnaa
Meriyin suthane maa-manavaalaa
Premaparavashayaaneeyezha nin
Meni thalodiduvaan… aa... aa…
Verse 4 Theerumennente kleshamashhesham
Nithya mahathwamaniinjanantha
Doothar madhyathilennum
Vaazhumen priyan maarvilananjum
Jeevamudi choodiyum kaanthayaay
Minnum prabha vilasi... aa... aa…
Verse 5 Ezhu vathsaram naam meghathil vaazhum
Aayiram vathsarangal bhoomiyilum
Veendum naam swarggathilum
Kaalamathinte poornnathayil naam
Neethi vasikkum puthu bhoovaane
Vaazhum nithyayugangal… aa… aa…
Verse 6 Paadum prathyaashayoda bhagyamurachu
Prathidinam nrutham cheyyum thappodum
Veenakal meettikondum
Naalkal kazhikkuminnumennekkum
Vandikkum bhakthyaadharaal vibho thava
Thirusavidheyagathi... aa... aa...
Download Song
Cancel
Download