Shuddhaathmaave vannennullil vaasam
Verse 1ശുദ്ധാത്മാവേ വന്നെന്നുള്ളിൽ വാസം ചെയ്യണേ
സത്യാത്മാവേ നിത്യതയിലെത്തുവോളവും
ജീവനൂതുക ജീവദായകാ
ജീവനാളമായ് എരിഞ്ഞു തീരുവാൻ
Verse 2പാപം നീതി ന്യായവിധി ബോധമേകിടാൻ ഈ
ശാപഭൂവിൽ പെന്തക്കോസ്തിൽ വന്നോരാവിയേ
ജീവനൂതുക ജീവദായകാ
ജീവനാളമായ് എരിഞ്ഞു തീരുവാൻ ശുദ്ധാ...
Verse 3അംബരത്തിൽ നിന്നിറങ്ങി അഗ്നിനാവുകൾ
അൻപോടമർന്നെല്ലാരിലും ശക്തിനാമ്പുകൾ
ജീവനൂതുക ജീവദായകാ
ജീവനാളമായ് എരിഞ്ഞു തീരുവാൻ ശുദ്ധാ...
Verse 4രണ്ടോ മൂന്നോ പേരെവിടെ എന്റെ നാമത്തിൽ
ഉണ്ടവിടെയുണ്ട് ഞാനെന്നേകി വാഗ്ദത്തം
ജീവനൂതുക ജീവദായകാ
ജീവനാളമായ് എരിഞ്ഞു തീരുവാൻ ശുദ്ധാ...
Verse 5കല്ലായുള്ള ഹൃദയങ്ങളുരുക്കീടണേ
ഹല്ലേല്ലുയ്യാ ഗീതം പാടാനൊരുക്കീടണേ
ജീവനൂതുക ജീവദായകാ
ജീവനാളമായ് എരിഞ്ഞു തീരുവാൻ ശുദ്ധാ...
Verse 1shuddhaathmave vannennullil vaasam cheyyane
sathyathmave nithyathayil ethuvolavum
jeevanothuka jeevadayaka
jeevanalamay erinju theruvan
Verse 2papam neethi nyayavidhi bodhamekidan ie
shapabhuvil penthakkosthil vannoraviye
jeevanothuka jeevadayaka
jeevanalamay erinju theruvan;- shuddha...
Verse 3ambarathil ninnirangi agninavukal
anpodamarnnellarilum shakthinampukal
jeevanothuka jeevadayaka
jeevanalamay erinju theruvan;- shuddha...
Verse 4rando monno perevide ente namathil
undavideyunde njanenneki vagdatham
jeevanothuka jeevadayaka
jeevanalamay erinju theruvan;- shuddha...
Verse 5kallaayulla hrdayangalurukkedane
hallelluya geetham padanorukkedane
jeevanothuka jeevadayaka
jeevanalamay erinju theruvan;- shuddha...
Download Song