Shuddher sthuthikum veede
Verse 1ശുദ്ധർ സ്തുതിക്കും വീടേ ദൈവമക്കൾക്കുള്ളാശ്രയമേ
പരിലസിക്കും സ്വർണ്ണത്തെരുവീഥിയിൽ
അതികുതുകാൽ എന്നു ഞാൻ ചേർന്നീടുമോ
Verse 2വാനവരിൻ സ്തുതിനാദം സദാ മുഴങ്ങും ശാലേമിൽ
എന്നു ഞാൻ ചേർന്നീടുമോ പരസുതനെ
എന്നു ഞാൻ ചേർന്നീടുമോ
Verse 3മുത്തിനാൽ നിർമ്മിതമായുള്ള പന്ത്രണ്ടുഗോപുരമെ
തവമഹത്വം കണ്ടിട്ടങ്ങാനന്ദിപ്പാൻ
മമ കൺകൾ പാരം കൊതിച്ചിടുന്നേ
Verse 4അന്ധത ഇല്ല നാടേ ദൈവതേജസ്സാൽ മിന്നും വീടേ
തവ വിളക്കാം ദൈവത്തിൻ കുഞ്ഞാടിനെ
അളവന്യേ പാടിസ്തുതിച്ചിടും ഞാൻ
Verse 5കഷ്ടതയില്ലാ നാടേ ദൈവഭക്തരിൻ വിശ്രമമേ
പുകൾ പെരുകും പുത്തനെരൂശലേമേ
തിരുമാർവ്വിൽ എന്നു ഞാൻ ചാരീടുമോ
Verse 6ശുദ്ധവും ശുഭ്രവുമായുള്ള ജീവജലനദിയിൻ
ഇരുകരയും ജീവവൃക്ഷഫലങ്ങൾ
പരിലസിക്കും ദൈവത്തിൻ ഉദ്യാനമേ
Verse 7കർത്തൃ സിംഹാസനത്തിൻ ചുറ്റും വീണകൾ മീട്ടിടുന്ന
സുരവരരെ ചേർന്നങ്ങു പാടീടുവാൻ
ഉരുമോദം പാരം വളരുന്നഹോ
Verse 1shuddhar sthuthikkum veede daiva’makkal’kullashrayame
parilasikkum svarnna theruveedhiyil
athikuthukaal ennu njaan chernneedumo
Verse 2vanavarin sthuthi nadam sada muzhangum shalemil
ennu njaan chernnedumo parasuthane
ennu njaan chernnedumo
Verse 3muthinaal nirmmithamaayulla panthrandu gopurame
thava mahathvam kanditt-angaanandippan
mama kankal param kothichidunne;-
Verse 4andhatha illa nade daiva thejassal minnum veede
thava vilakkaam daivathin kunjadine
alavenye padi sthuthichidum njaan;-
Verse 5kashadathayillaa naade daiva’bhaktharin vishramame
pukal perukum puthan’erushaleme
thirumarvil ennu njaan chareedumo;-
Verse 6shuddhavum subhravumaayulla jeevajala nadiyin
irukarayum jeeva’vrikshaphalangal
parilasikkum daivathin udyaaname;-
Verse 7karthru simhaasanathin chuttum veenakal meettidunna
suravarare-chernnangu paadeeduvaan
puru-modam param valarunnaho;-
Download Song